ഇടിമിന്നല്‍ കഴിഞ്ഞപ്പോള്‍ തീപിടിത്തം, സെക്രട്ടേറിയറ്റില്‍ കത്തിയതു നിസ്സാര രേഖകളല്ല

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: സര്‍ക്കാര്‍ പല ന്യായങ്ങള്‍ പറഞ്ഞ് ഉരുണ്ടുകളിക്കുമ്പോഴും സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ട...

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: സര്‍ക്കാര്‍ പല ന്യായങ്ങള്‍ പറഞ്ഞ് ഉരുണ്ടുകളിക്കുമ്പോഴും സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തം നിസ്സാര സംഭവമല്ലെന്ന് വ്യക്തമാകുന്നു.

കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചാനലുകളിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍, പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാര്യമായ നാശം തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുന്നു.

ഈ തീപിടിത്തം ഏറ്റവും വലിയ ചര്‍ച്ചാവിഷയമാകുന്നത് ഇവിടെ സൂക്ഷിക്കുന്ന ഫയലുകളുടെ സ്വഭാവം കൊണ്ടുതന്നെയാണ്. സുപ്രധാനമായ ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് കാര്യമായ അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല.

പ്രധാന ഫയലുകള്‍ മിക്കതും ഇപ്പോഴും കടലാസ് രൂപത്തില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. തുകൊണ്ടുതന്നെ അവ കത്തിച്ചാമ്പലായാല്‍ പിന്നെ ഒരു തെളിവും അവശേഷിക്കില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിച്ച വിഭാഗത്തിലാണ് തീ പിടിച്ചിരിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സഹായം സ്വീകരിച്ച മന്ത്രി കെ.ടി ജലീലിന്റെ വിദേശയാത്ര ഉള്‍പ്പെടെയുള്ളവ പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് എന്നത് സംശയത്തിന് ആക്കം കൂട്ടുന്നു.

മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രാ രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം പല അപേക്ഷകളും ഈ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. ഫയലുകള്‍ നശിച്ചുപോയതിനാല്‍ ഇനി വിവരാവകാശ ഫയലുകള്‍ക്കും സര്‍ക്കാരിന് മറുപടി നല്‍കാതെ രക്ഷപ്പെടാന്‍ കഴിയും. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്ക് പുറമേ സര്‍ക്കാരിന്റെ ആതിഥ്യം സ്വീകരിച്ചു കേരളത്തിലെത്തിയ വിദേശികളെ സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഫയലുകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇവയെല്ലാം സംബന്ധിച്ച ചട്ട ലംഘനങ്ങള്‍ വെളിവാക്കേണ്ട വിവരങ്ങളും ഈ തീപിടിത്തത്തോടെ അപ്രത്യക്ഷമാവുകയാണ്. യുഎഇ കോണ്‍സുലേറ്റ് ഉള്‍പ്പെടെയുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി മന്ത്രിമാരോ ഉദ്യോഗസ്ഥരോ ബന്ധപ്പെടുമ്പോള്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗത്തെ അറിയിക്കേണ്ടതുണ്ട്. അപ്രകാരം ഇവിടെ സൂക്ഷിച്ചിട്ടുള്ള രേഖകളും ഈ കൂട്ടത്തില്‍ നഷ്ടപ്പെട്ടതായി കരുതുന്നു.

സ്വര്‍ണം കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷും സരിത്തും ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സെക്രട്ടേറിയറ്റ് ഇടനാഴികളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥരും സ്വപ്‌നയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.  സെക്രട്ടേറിയറ്റിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ, ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് നല്‍കേണ്ട രേഖകളുമായി ഈ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൊച്ചിക്ക് പോയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സെക്രട്ടേറിയറ്റില്‍ ഇതേ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.

മൂന്നുവര്‍ഷമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ ആഘോഷപരിപാടികളും ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വപ്ന ക്ഷണിച്ചിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഇങ്ങനെ ക്ഷണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലേറ്റ് വിലകൂടിയ മൊബൈല്‍ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയവ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. 

സ്വപ്‌നയും സരിത്തും ജി എ ഡി പൊളിറ്റിക്കല്‍ ഓഫീസില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എന്നും ശ്രുതിയുണ്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ എല്ലാം നശിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 

ഇതിനിടെ ഈ ഓഫീസിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ക്ക്  കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതല്‍ ജി എ ഡി പൊളിറ്റിക്കല്‍ വിഭാഗവും ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിലെ രണ്ട് വിഭാഗങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്താണ തീപിടിത്തം ഉണ്ടായതും.

സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നു നഷ്ടമാകുന്നത് ഇത് രണ്ടാം തവണയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കാമറകള്‍ ഇടിമിന്നലില്‍ നശിച്ചതായി കുറച്ചു നാള്‍ മുമ്പ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതേ സമയത്താണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്നാ സുരേഷും തമ്മിലുള്ള അടുപ്പം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഇടിമിന്നലില്‍ ദൃശ്യങ്ങള്‍ പോയി എന്ന് പറഞ്ഞതിനു പിന്നാലെ മേലെ 2019 ജൂണ്‍ മുതല്‍ 2020 ജൂലൈ 10 വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നീണ്ട കാലത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാന്‍ പോന്ന ഹാര്‍ഡ് ഡിസ്‌ക് ലഭ്യമല്ല എന്ന കാരണം പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Keywords: Kerala Secretariate, Fire, E Filing, GAD Political Department

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇടിമിന്നല്‍ കഴിഞ്ഞപ്പോള്‍ തീപിടിത്തം, സെക്രട്ടേറിയറ്റില്‍ കത്തിയതു നിസ്സാര രേഖകളല്ല
ഇടിമിന്നല്‍ കഴിഞ്ഞപ്പോള്‍ തീപിടിത്തം, സെക്രട്ടേറിയറ്റില്‍ കത്തിയതു നിസ്സാര രേഖകളല്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-oP3nBkE4D_U6f2qZ97GY-6L-wY30Qm11OIr3sPt1EqTAyGDDzUXIiRdi4Xifyhfy0ATAKIwqyoYPSzL5s2ZzB3N1_ASSZLVvufYZxIL-TRDpOKsdf2arYdfymAYg0GuUGyRHu1MWNj8l/s640/secretariate+fire.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-oP3nBkE4D_U6f2qZ97GY-6L-wY30Qm11OIr3sPt1EqTAyGDDzUXIiRdi4Xifyhfy0ATAKIwqyoYPSzL5s2ZzB3N1_ASSZLVvufYZxIL-TRDpOKsdf2arYdfymAYg0GuUGyRHu1MWNj8l/s72-c/secretariate+fire.png
www.vyganews.com
https://www.vyganews.com/2020/08/secretariate-fire.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/secretariate-fire.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy