വാഷിങ്ടണ്‍: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ് രാജ് അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മേവതി ഖര...
വാഷിങ്ടണ്‍: വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ് രാജ് അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.
മേവതി ഖരാനയിലെ സംഗീത സമ്രാട്ടാണ് കാലയവനിക പൂകിയിരിക്കുന്നത്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
1930ല്‍ ഹരിയാനയിലെ ഹിസാറിലാണ് ജനനം. അച്ഛന് പണ്ഡിറ്റ് മോതിറാം. ഹിന്ദി സിനിമാരംഗത്തെ പ്രശസ്തസംവിധായകന്‍ വി. ശാന്താറാമിന്റെ മകള്‍ മാധുരയാണ് ജസ് രാജിന്റെ പത്നി. മക്കള്‍: ശാരംഗദേവ് പണ്ഡിറ്റ്, ദുര്‍ഗ.
സംഗീത കലാരത്ന, സംഗീത നാടക അക്കാദമി അവാര്‍ഡ്, മാസ്റ്റര്‍ ദീനഘോഷ് മംഗേഷ്കര്‍ പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്ന അവാര്‍ഡ്, ഭരത് മുനി സമ്മാന്‍ തുടങ്ങി അനവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Summary: Renowned Hindustani musician Pandit Jasraj has died at his residence in New Jersey, USA. He was 90 years old. The country has honored him with Padma Vibhushan, Padma Bhushan and Padma Shri awards.
Keywords: Music emperor, Mewati Gharana, Hindustani musician, Pandit Jasraj, New Jersey, USA, Padma Vibhushan, Padma Bhushan and Padma Shri
COMMENTS