പമ്പ ഡാം തുറന്നു, അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നിയില്‍ വെള്ളമെത്തും, മറ്റു ഡാമുകളും തുറക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതര്‍

റാന്നി: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി തുറന്നു. ആദ്യം രണ്ടു ഷട്ടറുകളാണ് തുറന്നത്. നാലു ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും...

റാന്നി: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി തുറന്നു. ആദ്യം രണ്ടു ഷട്ടറുകളാണ് തുറന്നത്. നാലു ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. തീരത്തുള്ള നിവാസികള്‍ മുന്‍കരുതല്‍ കൈക്കൊള്ളണമെന്നു അധികൃതര്‍ അറിയിച്ചു.

രാത്രിയില്‍ മഴ കനത്താല്‍ വലിയ അളവില്‍ വെള്ളം ഒഴുക്കിവിടുന്നത് ഒഴിവാക്കാനാണ് വെള്ളം ഇപ്പോള്‍ തന്നെ തുറന്നതെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു.

40 സെന്റീമീറ്റര്‍ ഉയരത്തില്‍ പമ്പാനദിയില്‍ വെള്ളം ഉയരും. അഞ്ച് മണിക്കൂറിള്ളില്‍ വെള്ളം റാന്നി നഗരത്തിലെത്തും. തുടര്‍ന്നു ചെങ്ങന്നൂര്‍ വഴി വെള്ളം നാളെ ഉച്ചയോടെ തിരുവല്ലയിലെത്തുമെന്നാണ് കരുതുന്നത്. മുന്‍കരുതലെന്ന നിലയില്‍ റാന്നി ടൗണില്‍ 19 ബോട്ടുകളും തിരുവല്ലയില്‍ ആറ് ബോട്ടുകളും സജ്ജമാക്കി. 

എട്ട് മണിക്കൂറോളം ഷട്ടര്‍ തുറന്നുവയ്‌ക്കേണ്ടി വരുമെന്നാണ് കരുതുന്നത്. വലിയതോതില്‍ വെള്ളം ഉയരില്ലെന്നും ആശങ്കവേണ്ടെന്നും കളക്ടര്‍ പറഞ്ഞു.

എന്നാല്‍, ഇടുക്കിയിലും മറ്റുംആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 2362 ആണ് ഇടുക്കിയില്‍ ജലനിരപ്പ്. പത്തടി കൂടി പിന്നിട്ടാല്‍ ഷട്ടര്‍ നിരപ്പിലെത്തും.

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തുടങ്ങി. സെക്കന്റില്‍ 2000 ഘന അടി ജലം തമിഴ് നാട് കൊണ്ടുപോകുന്നു. ഇത് ഡാമിലേക്കുള്ള നീരൊഴുക്കിലും കൂടുതലാണ്. 

ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കല്ലാര്‍, പൊന്‍മുടി, കുറ്റ്യാടി ഇരട്ടയാര്‍, പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍കുട്ടി, അണക്കെട്ടുകള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡാമുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ്  നിര്‍ദേശം.

തുരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 35 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. ജില്ലയിലെ പേപ്പാറ ഡാമും തുറന്നു. 

പാലക്കാട് ജില്ലയിലെ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടര്‍  ഉയര്‍ത്തി. വാളയാര്‍ ഡാമും ഉടന്‍ തുറക്കും. പത്തനംതിട്ടയില്‍ മൂഴിയാര്‍ അണക്കെട്ടിന്റെയും മണിയാര്‍ അണക്കെട്ടിന്റെയും സ്പില്‍വേ തുറന്നു. 

വയനാട്ടില്‍ ബാണാസുര, കാരാപ്പുഴ അണക്കെട്ടുകള്‍ തുറക്കേണ്ടിവരും. ഇതേസമയം, ജലനിരപ്പ് താഴ്ന്നതിനാല്‍ കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു.

ഷോളയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തമിഴ്‌നാട് അടച്ചതിനാല്‍ കേരളത്തിലേക്കുള്ള ജലപ്രവാഹം നിന്നു.

കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. ഇന്നലെ മൂന്നടി ഉയര്‍ത്തിയിരുന്ന രണ്ടാം ഷട്ടര്‍ കാല്‍ അടിയിലേക്കു താഴ്ത്തി. 

Summary: The shutters of the Pampa Dam were opened two feet following heavy rains. First two shutters were opened. Four more shutters will open soon. Authorities said residents along the coast should take precautions. Pathanamthitta District Collector PB Nooh said the shutter open to prevent large-scale flooding due to heavy rains at night. 

However, the Electricity Board said that the situation in Idukki and other dams is not alarming. The water level in Idukki is 2362. After ten more feets, the shutter level will be reached.

Tamil Nadu started carrying more water from Mullaperiyar. Tamil Nadu carries 2000 cubic feet of water per second. This is more than the flow of water to the dam.

Keywords:   Pampa Dam, Pathanamthitta Districtm, Collector PB Nooh, Electricity Board, Idukki, Tamil Nadu, Mullaperiyar 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പമ്പ ഡാം തുറന്നു, അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നിയില്‍ വെള്ളമെത്തും, മറ്റു ഡാമുകളും തുറക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതര്‍
പമ്പ ഡാം തുറന്നു, അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നിയില്‍ വെള്ളമെത്തും, മറ്റു ഡാമുകളും തുറക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNozDoHx4h1Rw9-uA0zhwIa8k7-lIK_tjh-X4MoZRiNN2bLh9M44dTvTdawkXVtARTrpqjKfvjaNG9pRHhYp7J7xAKsktjQG2FgDr84_k5K-fa0n1SQBnl_l_8-GNavYaq5OvHhKmlfJdG/s640/pampa.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNozDoHx4h1Rw9-uA0zhwIa8k7-lIK_tjh-X4MoZRiNN2bLh9M44dTvTdawkXVtARTrpqjKfvjaNG9pRHhYp7J7xAKsktjQG2FgDr84_k5K-fa0n1SQBnl_l_8-GNavYaq5OvHhKmlfJdG/s72-c/pampa.png
www.vyganews.com
https://www.vyganews.com/2020/08/pampa-dam-shutter-opened.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/08/pampa-dam-shutter-opened.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy