ന്യൂഡല്‍ഹി: സെപ്തംബറില്‍ നടത്താനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത...
ന്യൂഡല്‍ഹി: സെപ്തംബറില്‍ നടത്താനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍ ആക്കാനാവില്ലെന്നും കോവിഡ് മഹാമാരിക്കിടയിലും ജീവിതം മുന്നോട്ടുപോകണമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോവിഡിനെതിരായ വാക്സിന് തയ്യാറാകുന്നതുവരെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ആവശ്യമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നടത്താമെന്നുള്ള സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജെ.ഇ.ഇ പരീക്ഷ സെപ്തംബര്‍ ആദ്യവാരവും നീറ്റ് സെപ്തംബര്‍ 13 നുമാണ് നടക്കാനിരിക്കുന്നത്.
Keywords: NEET, JEE examinations, Supreme court, Schedule
COMMENTS