തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതായി മുഖ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി സംഭവിച്ചു. സൈഫുദ്ദീന്, ബാലകൃഷ്ണന് എന്നിവരാണ് മരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര് വിദേശത്തുനിന്നും 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇന്ന് 143 പേര് രോഗമുക്തരായി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐടിബിപിയിലെ രണ്ടു പേര്‍ക്കും ബിഎസ്എഫിലെ രണ്ടു പേര്‍ക്കും ബിഎസ്ഇയിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം ബാധിച്ച് നിലവില്‍ 3694 പേര് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 570 പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
233809 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. ഇനി 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പുതുതായി 16 ഹോട് സ്പോട്ടുകള്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ ആകെ ഹോട്സ്പോട്ടുകള്‍ 195 ആയി.
രോഗം ഗുരുതര നിലയില്‍ നില്ക്കുന്ന തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. (ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ രോഗികളുടെ എണ്ണം 129 ആയിരുന്നു. ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 105 പേര്‍ക്കായിരുന്നു.)
ഇതു കൂടാതെ തിരുവനന്തപുരം ജില്ലയില്‍ രോഗബാധയുടെ ഉറവിടം അറിയാത്ത 11 കേസുകളുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമായി തുടരുന്നു.
ഒമ്പത് തദ്ദേശ സ്ഥാപന മേഖലകളിലെ 45 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. സാമൂഹിക അവബോധം വര്‍ധിപ്പിക്കാന്‍ നോട്ടീസ് വിതരണവും മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നു. റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 18828 പേര് വീടുകളിലും 1901 പേര് വിവിധ സ്ഥാപനങ്ങളിലും രുതല് നിരീക്ഷണത്തിലുണ്ട്.
മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ 1366 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 262 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. അവിടെ പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റര്‍ ഉടന്‍ പൂന്തുറയില്‍ സജ്ജമാക്കും. മൊബൈല്‍ മെഡിസിന് ഡിസ്പെന്‍സറിയും സജ്ജമാക്കി.
കര്‍ക്കശ നിലപാട് നിമിത്തം ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്ത് ഇവിടെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം നല്കുന്നു. മൂന്ന് വാര്‍ഡിലായി 8110 കാര്‍ഡ് ഉടമകള്‍ക്ക് നിത്യോപയോഗ സാധനം എത്തിക്കാന്‍ അധിക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Keywords: Covid 19, Kerala, Coronavirus, Community spread
COMMENTS