തിരുവനന്തപുരം: കോവിഡ് വ്യാപന ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നയന്ത്രണങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ...
തിരുവനന്തപുരം: കോവിഡ് വ്യാപന ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നയന്ത്രണങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്നു ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് സമരങ്ങള്‍ക്ക് 10 പേരില്‍ കൂടാന്‍ പാടില്ല, സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര് മാത്രമേ ഉണ്ടാകാവൂ, ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം, നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കും തുടങ്ങിയവയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം നാളെ ചേരുമെന്ന് വ്യക്തമാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് ആളുകള്‍ ശക്തമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആളുകള്‍ കൂട്ടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് കര്‍ശനമാക്കുമെന്നും ഗ്രാമ പ്രദേശങ്ങളിലെ ചന്തകള്‍ തുറക്കുമെന്നും നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും തീരപ്രദേശത്ത് എന്‍ഫോഴ്സ്മെന്റ് ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കുമെന്നും അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങള്‍, മരണങ്ങള് എന്നിവയില്‍ എം.എല്‍.എമാര്‍ പങ്കെടുക്കില്ലെന്നും എല്ലാ പഞ്ചായത്തിലും ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍
ക്വാറന്റീന് കേന്ദ്രം ഒരുക്കുമെന്നും ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
Keywords: Minister Kadakampally Surendran, covid - 19 restrictions, Thiruvananthapuram

COMMENTS