തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്റെ (67) പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇന്നു സ്ഥിരീകരിക്കുകയും ചെയ്തു.
എറണാകുളം-13
പത്തനംതിട്ട-11
കോട്ടയം-10
കണ്ണൂര്‍-10
പാലക്കാട്-7
മലപ്പുറം-6
കോഴിക്കോട്-6
ആലപ്പുഴ-5
കൊല്ലം-4
തൃശ്ശൂര്‍-3
കാസര്‍കോട്-3
ഇടുക്കി-2
തിരുവനന്തപുരം ( ജൂണ്‍ 12 ന് മരിച്ചു)
വയനാട്-1
എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
തിരുവനന്തപുരത്തു മരിച്ച എസ്. രമേശന് ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു.
ഇന്ന് അഞ്ചു ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. തൃശ്ശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍, അളഗപ്പ നഗര്‍, തോളൂര്‍, കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നീ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 125 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇന്നത്തെ രോഗികളില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
രോഗം ബാധിച്ചു ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം ഇന്നു നെഗറ്റീവായി. 1348 പേരാണ് രോഗം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,174 പേര് ഇതുവരെ രോഗമുക്തി നേടി.
വിവിധ ജില്ലകളിലായി 1,20,727 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2023 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 219 പേരെയാണ് ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Coronavirus, Covid 19, Hot Spot
COMMENTS