അഭിനന്ദ് ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന ഭീകരവ്യാളി പതുക്കെപ്പതുക്കെ ഇന്ത്യയെ വിഴുങ്ങുന്നു. രാജ്യത്തെ മൊത്തം നോവല്‍ കൊറോണ വൈറസ് കേസുകള്‍ ശ...
അഭിനന്ദ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന ഭീകരവ്യാളി പതുക്കെപ്പതുക്കെ ഇന്ത്യയെ വിഴുങ്ങുന്നു. രാജ്യത്തെ മൊത്തം നോവല്‍ കൊറോണ വൈറസ് കേസുകള്‍ ശനിയാഴ്ച 85,940 ആയി ഉയര്‍ന്നു.
മഹാമാരി ഉത്ഭവിച്ച ചൈനയെ മറികടന്നിരിക്കുകയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ. മാര്‍ച്ച് അവസാനം മുതല്‍ നടപ്പാക്കിയ കര്‍ശന ലോക്ക്ഡൗണ്‍ പകര്‍ച്ചവ്യാധി നിരക്ക് കുറച്ചിരുന്നുവെങ്കിലും വളരെ പെട്ടെന്ന് ഇന്ത്യ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ആഗോള തലത്തില്‍ പതിനൊന്നാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു.
തകര്‍ന്ന സമ്പദ്വ്യവസ്ഥ വീണ്ടും കെട്ടിപ്പടുക്കാനായി ഇന്ത്യ ലോക് ഡൗണ്‍ അയവു വരുത്തിയതോടെയാണ് രോഗവ്യാപനം വര്‍ദ്ധിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മരണനിരക്ക് ചൈനയെ അപേക്ഷിച്ച് കുറവാണ് ഇതുവരെ. 4,600 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ചൈന പറയുന്നത്. ഇന്ത്യയില്‍ മരണം ഇതുവരെ 2,752 ആയിട്ടുണ്ട്. മരണസംഖ്യയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന അമേരിക്കയില്‍ ഇതിനകം 88,930 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.
അണുബാധയുടെ വ്യാപനവേഗം കുറയ്ക്കാന്‍ ലോക്ക് ഡൗണ്‍ സഹായിച്ചുവെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് പറഞ്ഞു. രോഗികളെ കണ്ടെത്തല്‍, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, ക്വാറന്റൈന് തുടങ്ങിയവ ഫലപ്രദമായി നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അവകാശവാദം. പക്ഷേ, രാജ്യത്ത് കേസുകള്‍ അനുദിനം കുതിച്ചുയരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അണുബാധയുടെ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. തൊട്ടുപിന്നില്‍ തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ്.
ഇന്ത്യ ഇപ്പോഴും സജീവ രോഗവ്യാപനത്തിലാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് വൈറസ് വ്യാപനം വളരെ വേഗത്തിലാവുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു.

Flight carrying 181 Indians from Dubai lands in Kochi
Keywords: India, Vurus, Coronavirus, Covid 19, Maharashtra
COMMENTS