അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ വാദം സുപ്രീം കോടതി അംഗീരിച്ചില്ല, പ്രശ്‌നത്തിനു പരിഹാരവുമായില്ല, ഇനി വാദം ചൊവ്വാഴ്ച

അഭിനന്ദ് ന്യൂഡല്‍ഹി: മണ്ണിട്ടു യാത്ര തടസ്സപ്പെടുത്തിയ അതിര്‍ത്തി റോഡുകള്‍ തുറക്കാനാവില്ലെന്ന കര്‍ണാടകത്തിന്റെ വാദം സുപ്രീം കോടതി അംഗീ...



അഭിനന്ദ്

ന്യൂഡല്‍ഹി: മണ്ണിട്ടു യാത്ര തടസ്സപ്പെടുത്തിയ അതിര്‍ത്തി റോഡുകള്‍ തുറക്കാനാവില്ലെന്ന കര്‍ണാടകത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാല്‍, ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോഴേ സുപ്രീം കോടതിയുടെ അന്തിമ വിധിക്കു സാദ്ധ്യതയുള്ളൂ.

കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. രോഗികളെ കര്‍ണാടകത്തിലേക്ക് കടത്തിവിടണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

കാസര്‍കോട്ടു നിന്നുള്ള രോഗികളെ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ അതിര്‍ത്തി കര്‍ണാടകം തുറക്കണമെന്നതായിരുന്നു കേരള ഹൈക്കടതിയുടെ ഉത്തരവ്. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നതായിരുന്നു കര്‍ണാടകത്തിന്റെ ആവശ്യം.                                                                                                                                                                                                           
കേരള ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ലെന്നത് കര്‍ണാടകത്തിനു പിടിവള്ളിയായിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മംഗലാപുരത്തേയ്ക്കു കൊണ്ടുപോകാന്‍ സംവിധാനമൊരുക്കണമെന്നു പറഞ്ഞപ്പോഴും ഏതൊക്കെ രോഗികളെ കൊണ്ടുപോകാമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടുമില്ല.     

ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി, കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം വിളിച്ച് വാഹന ഗതാഗതം എങ്ങനെ അനുവദിക്കണം, ആരെയൊക്കെ കടത്തിവിടണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ യോഗത്തിലെ മാര്‍ഗരേഖ പരിഗണിച്ചായിരിക്കും സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കുക.

രോഗികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകമായിട്ടുള്ളത്. ചരക്കുനീക്കത്തിന് ഇതു ബാധകമല്ല. ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടകമാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. രാജ് മോഹന്‍ എംപി ഉള്‍പ്പെടെയുള്ളവരും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗതാഗതം അനുവദിച്ചാല്‍ കൊറോണ വൈറസ് പടരുമെന്ന് കര്‍ണാടകം വാദിച്ചു.  കേരളം ഇതിന് തടസ ഹര്‍ജിഫയല്‍ ചെയ്തിരുന്നു.

കാസര്‍കോട്ടു നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ലാ അധികൃതര്‍. കര്‍ണാടകത്തിലെ ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ കക്ഷികളും ഈ നീക്കത്തിനു പിന്തുണയുമായുണ്ട്.

കാഞ്ഞങ്ങാടിനു വടക്കുള്ളവര്‍ക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കാതെ വയ്യ. അതിഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച് അതിര്‍ത്തി കടത്താന്‍ ചെക്ക്‌പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ചിരുന്നു.

ഇന്ത്യയിലെ തന്നെ കൊറോണ ഹോട്ട് സ്‌പോട്ടുകളിലൊന്നായ കാസര്‍കോട്ട് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി തുറന്നാല്‍ തങ്ങളുടെ സംസ്ഥാനത്തും വൈറസ് പടരുമെന്ന ന്യായവാദമാണ് കര്‍ണാടക പ്രധാനമായും മുന്നോട്ടുവച്ചത്.

കര്‍ണാടകം കൈക്കൊണ്ടിരിക്കുന്ന പ്രതിലോമകരമായ ഈ നിലപാടു നിമിത്തം രണ്ടു രോഗികളുടെ ജീവന്‍ നഷ്ടമായെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും ചൂണ്ടിക്കാട്ടി.

Summary: The Supreme Court asked for trilateral discussion to Kerala-Karnataka road closuer imbroglio. The Supreme Court's final ruling is likely only when the case is re-examined on Tuesday.

Keywords: Kerala, Karnataka, Road Closure, Covid 19, Corona Virus

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ വാദം സുപ്രീം കോടതി അംഗീരിച്ചില്ല, പ്രശ്‌നത്തിനു പരിഹാരവുമായില്ല, ഇനി വാദം ചൊവ്വാഴ്ച
അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ വാദം സുപ്രീം കോടതി അംഗീരിച്ചില്ല, പ്രശ്‌നത്തിനു പരിഹാരവുമായില്ല, ഇനി വാദം ചൊവ്വാഴ്ച
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6H2H9L8MrO32V8JS5hvdc__j6EIlE4W7Dov9zPtpmOzGoGRT73Q8yqKt3zCK9EoIvZW6gTwWn979yXQSiHMK0Md2Yx5nFrGZMSWJNIB9xTqkvZgY6nisRh1UqbwrZxS7RfE2tUfqi9kID/s640/border+road.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6H2H9L8MrO32V8JS5hvdc__j6EIlE4W7Dov9zPtpmOzGoGRT73Q8yqKt3zCK9EoIvZW6gTwWn979yXQSiHMK0Md2Yx5nFrGZMSWJNIB9xTqkvZgY6nisRh1UqbwrZxS7RfE2tUfqi9kID/s72-c/border+road.png
www.vyganews.com
https://www.vyganews.com/2020/04/trilateral-discussion-to-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/trilateral-discussion-to-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy