ദുബായ്: സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെക്കൊണ്ടുപോകുവാന് അവരുടെ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന മുന...
ദുബായ്: സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെക്കൊണ്ടുപോകുവാന് അവരുടെ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന മുന്നറിയിപ്പുമായി യു.എ.ഇ. ഇതിനു തയ്യാറാക്കാത്ത പക്ഷം തൊഴില്‍ കരാര്‍ പുന: പരിശോധന, വിസ ക്വാട്ടയില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് യു.എ.ഇ മാനവ വിഭവശേഷി - സ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് പ്രത്യേകമായി യു.എ.ഇ എടുത്തു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോയി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യമാത്രമാണ് ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാത്തത്.
ലക്ഷക്കണക്കിനു വരുന്ന ഇന്ത്യാക്കാരാണ് യു.എ.ഇയില്‍ ജോലി ചെയ്യുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ ഗവണ്മെന്റ് അവര്‍ക്ക് അവധി ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തും കഴിഞ്ഞു. എന്നാല്‍ ഇന്ത്യാ ഗവണ്മെന്റ് ഇതുവരെ ഇക്കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതായാണ് സൂചന.
Keywords: U.A.E, Foreigners, Return, Own country

COMMENTS