തിരുവനന്തപുരം: കേരളത്തിലെ കൊറോണ ഹോട്ട് സ്പോട്ട് പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പഴയ പട്ടികയിലെ ചില സ്ഥലങ...
തിരുവനന്തപുരം: കേരളത്തിലെ കൊറോണ ഹോട്ട് സ്പോട്ട് പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പഴയ പട്ടികയിലെ ചില സ്ഥലങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ പുതിയ ചില സ്ഥലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.
നിലവിലുള്ള കോവിഡ് 19 ബാധിതരുടെ കണക്ക് വച്ചാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ചതും പഴയതില്‍ ചില പ്രദേശങ്ങളെ ഒഴിവാക്കിയതും.
തിരുവനന്തപുരം ജില്ലയില്‍ മലയന്‍കീഴ്, വര്‍ക്കല എന്നീ പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി.
കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍, ചൊക്ലി, കാസര്‍കോട്ട് ജില്ലയിലെ ബദിയടുക്ക കോഴിക്കോട് ജില്ലയിലെ നാദാപുരം എന്നീ പ്രദേശശങ്ങളും ഒഴിവാക്കപ്പെട്ടു.
പുതിയ ഹോട്ട് സ്പോട്ടുകള്‍:
കണ്ണൂര്‍ ജില്ല: മുഴപ്പിലങ്ങാട്, പാനൂര്‍, ചപ്പാരപ്പടവ്, മൊകേരി.
പാലക്കാട് ജില്ല: വിലവൂര്‍, കുഴല്‍മന്ദം, പുതുശ്ശേരി, പുതു പരിയാരം കൊല്ലം ജില്ല: കുളത്തുപ്പുഴ.
Keywords: Hot Spots, Kerala, Kannur, Covid 19, Coronavirus
COMMENTS