ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്ക കണ്ണുരുട്ടിയതിനു പിന്നാലെ മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുകഴ്ത്തല്‍.
മലമ്പനിയുടെ മരുന്ന് കൊറോണ വൈറസിനു ഫപ്രദമാണെന്നു ചില ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടത്.
ഇന്ത്യ ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് മരുന്നു നല്കാന്‍ തയ്യാറാവുകയായിരുന്നു. അമേരിക്കയ്ക്കു മാത്രമല്ല, അത്യാവശ്യമുള്ള രാജ്യങ്ങള്‍ക്കെല്ലാം മാനുഷിക പരിഗണനവച്ചു ഹൈഡ്രോക്സി ക്ലോറോക്വിന്‍, പാരസെറ്റമോള്‍ എന്നീ മരുന്നുകള്‍ നല്കുമെന്നു പ്രധാനമന്ത്രി നരോന്ദ്ര മോഡി പറഞ്ഞിരുന്നു.
മാത്രമല്ല, നയതന്ത്ര തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പിന്നണി ചര്‍ച്ചകളും നടന്നിരുന്നു. കയറ്റുമതി വഴി ഇന്ത്യയ്ക്ക് അനുകൂലമായി ചില തീരുമാനങ്ങള്‍ ഭാവിയിലേക്ക് എടുപ്പിക്കാനും ഇതുവഴി ഇന്ത്യയ്ക്കു കഴിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കയറ്റുമതി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ പ്രധാന ഭീഷണി.
ഇതിനകം തന്നെ അമേരിക്കയിലേക്കു മരുന്നു കയറ്റി അയച്ചുകഴിഞ്ഞുവവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിന് കഴിഞ്ഞമാസം അവസാനത്തോടെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇന്ത്യ പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്‍നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ത്.
ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ അമേരിക്ക ആശങ്കയിലായിരുന്നു. അമേരിക്കയ്ക്ക് മരുന്നു തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും കഴിഞ്ഞ ദിവസവും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം അമേരിക്കയ്ക്കു മരുന്നു തരാതിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. ഇനി തരാതിരുന്നാല്‍ തിരിച്ചടിക്കു തയ്യാറായിക്കൊള്ളാനും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
മലേറിയയുടെ മരുന്ന് കൊറോണ വൈറസിന് ഫലപ്രദമെന്നു നൂറു ശതമാനം തെളിയും മുന്‍പു തന്നെ അതു വാങ്ങിക്കൂട്ടാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ വൈറ്റ് ഹൗസില്‍ ഭിന്നതയുണ്ടായിട്ടുണ്ട്.
മരുന്ന് ഫലപ്രദമാണെന്നു തെളിഞ്ഞാല്‍ അതേ നേരത്തേ ഉപയോഗിക്കാത്തതിനെ കുറിച്ചോര്‍ത്ത് നാം നാണിക്കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്.
എന്തായാലും മരുന്നു കിട്ടിയതോടെ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസകൊണ്ടു മൂടുകയാണ്.
Summary: US President Donald Trump has said that Indian Prime Minister Narendra Modi is a great leader and a great person.
Trump's praise comes after India's decision to supply the anti-malarial drug hydroxy chloro quin.
Keywords: India, America, Donald Trump, Narendra Modi, hydroxy chloro quin
COMMENTS