കുമാരസ്വാമിക്കെന്തു കൊറോണ, മകന്റെ കല്യാണം ആഘോഷമാക്കി മുന്‍ മുഖ്യമന്ത്രി, ആശീര്‍വദിക്കാന്‍ മുന്‍ പ്രധാനമന്ത്രിയായ അപ്പൂപ്പുന്‍

ബംഗളൂരു: കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കര്‍ണാടകത്തില്‍ ഒരു താരവിവാഹം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും...


ബംഗളൂരു: കൊറോണ കാലത്തെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കര്‍ണാടകത്തില്‍ ഒരു താരവിവാഹം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയാണ് വരന്‍.
ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി ഇരുനൂറില്‍ പരം പേര്‍ വിവാഹത്തിനു സംബന്ധിച്ചുവെന്നാണ് കണക്ക്. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെ രാമനഗരയില്‍ ബിദഡിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം. മുന്‍ മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ മകള്‍ രേവതിയാണ് വധു.

സാമൂഹിക അകലം പാലിക്കലോ, മുഖാവരണം ധരിക്കലോ ഒന്നും വി ഐ പി കല്യാണത്തില്‍ ബാധകമായിരുന്നില്ല. രണ്ട് രാഷ്ട്രീയ കുടുംബങ്ങളുടെ വിവാഹ ചടങ്ങിന് അതിഥികളില്ലായിരുന്നു എന്നാണ് വരന്റെ പിതാവ് കുമാരസ്വാമി പറയുന്നത്. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞു. 86 കാരനായ ദേവഗൗഡ വധൂവരന്മാരെ അനുഗ്രഹിക്കുന്നതും കാണാം.

ചലച്ചിത്ര താരമായ നിഖില്‍ കഴിഞ്ഞ വര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ച് തോറ്റിരുന്നു. സ്വതന്ത്രയായി മത്സരിച്ച, മലയാളികളുടെ പ്രിയതാരമായിരുന്ന, സുമലതയോടാണ് നിഖില്‍ തോറ്റത്.

ലോക് ഡൗണ്‍ നിമിത്തം സംസ്ഥാനത്ത് നൂറുകണക്കിനു വിവാഹങ്ങള്‍ മാറ്റിവച്ചെങ്കിലും മകന്റെ വിവാഹം മാറ്റാന്‍ കുമാരസ്വാമി തയ്യാറായില്ല. വിവാഹ വേദി മാത്രം ബംഗളൂരുവില്‍ നിന്ന് തന്റെ നിയമസഭാ മണ്ഡലമായ രാമനഗരയിലേക്ക് മാറ്റി. വ്യാഴാഴ്ച ഒരു വീഡിയോ സന്ദേശത്തിലാണ് ജെഡിഎസ് നേതാവ് വിവാഹവേദി മാറ്റിയ കാര്യം അറിയിച്ചത്.

ഇപ്പോള്‍ നടക്കുന്ന ചടങ്ങില്‍ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുക്കതരുതെന്നും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ ഗംഭീര പാര്‍ട്ടി നടത്തുമെന്നുമാണ് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നത്.

വിവാഹവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കുടുംബാംഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചാണ് എടുത്തതെന്നും കുമാരസ്വാമി പറഞ്ഞു.

60 മുതല്‍ 70 വരെ ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ എന്നാണ് കുമാരസ്വാമി തന്നെ വീഡിയോയില്‍ പറയുന്നത്. അതു തന്നെ നിലവിലെ നിയന്ത്രണത്തിനു വിരുദ്ധമാണ്.

വിവാഹസമയത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ രണ്ടാമതൊന്ന് ആലോചിക്കാതെ നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു. അദ്ദേഹവും ഇപ്പോള്‍ മൗനത്തിലാണ്.

315 കൊറോണ വൈറസ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 13 പേര്‍ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു.

Keywors: Nikhil Kumaraswamy Wedding, Marriage, HD Devegowda, Kumaraswamy, Covid 19

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1101,
ltr
item
www.vyganews.com: കുമാരസ്വാമിക്കെന്തു കൊറോണ, മകന്റെ കല്യാണം ആഘോഷമാക്കി മുന്‍ മുഖ്യമന്ത്രി, ആശീര്‍വദിക്കാന്‍ മുന്‍ പ്രധാനമന്ത്രിയായ അപ്പൂപ്പുന്‍
കുമാരസ്വാമിക്കെന്തു കൊറോണ, മകന്റെ കല്യാണം ആഘോഷമാക്കി മുന്‍ മുഖ്യമന്ത്രി, ആശീര്‍വദിക്കാന്‍ മുന്‍ പ്രധാനമന്ത്രിയായ അപ്പൂപ്പുന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8yAs4DNbL_lfD9aLSkaNsuJ484JENSBfRyv3TXptFFxiJ2s9y9GoyRbtuEh3qTCzMc4U3vOa71Bi4yB_2rbXMfcJ5uUuJYHWcHz_RfwbdxkVCRjkJu7BeW2eTnOYCOQSP4cizGrIkcKRC/s640/nikhil+kumaraswamy+wedding.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8yAs4DNbL_lfD9aLSkaNsuJ484JENSBfRyv3TXptFFxiJ2s9y9GoyRbtuEh3qTCzMc4U3vOa71Bi4yB_2rbXMfcJ5uUuJYHWcHz_RfwbdxkVCRjkJu7BeW2eTnOYCOQSP4cizGrIkcKRC/s72-c/nikhil+kumaraswamy+wedding.png
www.vyganews.com
https://www.vyganews.com/2020/04/kumaraswamy-son-wedding-gala-during.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/kumaraswamy-son-wedding-gala-during.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy