തിരുവനന്തപുരം : കൊറോണ നല്കിയ വീട്ടിലിരിപ്പിന്റെ കാലത്ത് രക്ഷിതാക്കളുടെ പിന്തുണയോടെ വീടുകളില്‍ മോഡല്‍ പരീക്ഷകള്‍ നടത്താന്‍ സൗകര്യമൊരുക്കി...
തിരുവനന്തപുരം : കൊറോണ നല്കിയ വീട്ടിലിരിപ്പിന്റെ കാലത്ത് രക്ഷിതാക്കളുടെ പിന്തുണയോടെ വീടുകളില്‍ മോഡല്‍ പരീക്ഷകള്‍ നടത്താന്‍ സൗകര്യമൊരുക്കി ആറ്റിങ്ങലിലെ കൃതി പബ്ലിക്കേഷന്‍ കേരളത്തിനാകെ മാതൃകയാവുന്നു.
ലോക് ഡൗണില്‍ നിഴ്ചലമായ ലോകത്ത് പഠന കാര്യങ്ങളിലെ ആശങ്കകള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗജന്യ ഓണ്‍ലൈന്‍ പരീക്ഷ.
എസ്.എസ്.എല്‍.സി. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ വഴി മോഡല്‍ പരീക്ഷ നടത്തുന്നത്. ഇനി നടത്തുവാനുള്ള പരീക്ഷകളുടെ മാതൃക ചോദ്യ പേപ്പര്‍ വാട്ട്സ് ആപ് വഴി കൈമാറിയാണ് വീടുകളില്‍ പരീക്ഷ എഴുതിക്കുന്നത്. ഉത്തര സൂചികയും തുടര്‍ന്ന് അയച്ചു കൊടുക്കും.
വിദ്യാര്‍ത്ഥികള്‍ തന്നെ മൂല്യ നിര്‍ണ്ണയം നടത്തി അവരവരുടെ പഠന നിലവാരം മനസ്സിലാക്കും. ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപകരുടെ നേതൃത്വത്തില്‍ അതാത് ക്ലാസ്സിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാട്ട്സ് ആപ് കൂട്ടായ്മകള്‍ നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളില്‍ കൂടിയാണ് മാതൃകാ ചോദ്യ പേപ്പര്‍ നല്‍കുന്നത്.
ആറ്റിങ്ങലിലെ കൃതി പബ്ലിക്കേഷന്‍ ലഭ്യമാക്കിയ സൗജന്യ ചോദ്യ പേപ്പറുകളാണ് അധ്യാപകര്‍ പ്രയോജനപ്പെടുത്തുന്നത്. 98470 98536 എന്ന നമ്പരില്‍ വാട്ട്സ് ആപ്പില്‍ ബന്ധപ്പെട്ടാല്‍ അധ്യാപകര്‍ക്ക് സൗജന്യമായി ചോദ്യ പേപ്പറുകള്‍ ലഭ്യമാക്കും.
മലബാര്‍ മേഖലയിലെ അധ്യാപകരും പി.ടി.എ. കളും ആണ് ഈ അവസരം കൂടുതല്‍ ആയി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഓരോ വിദ്യാലയവും എസ്.എസ്.എല്‍.സിക്ക് മികച്ച വിജയ ശതമാനം നേടുവാനുള്ള ശ്രമത്തിലായതിനാല്‍ അധ്യാപക സമൂഹം ലോക് ഡൗണ്‍ കാലവും പ്രയോജനപ്പെടുത്തുകയാണ്.
Keywords: Kerala, SSLC, Exams, Students, Krithi Publications
COMMENTS