മുംബയ്: നടന് ജാക്കി ഷ്രോഫിന്റെ മകള്‍ കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ആരാധകരെ ത്രില്ലടിപ്പിക്കാ...
മുംബയ്: നടന് ജാക്കി ഷ്രോഫിന്റെ മകള്‍ കൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.
ആരാധകരെ ത്രില്ലടിപ്പിക്കാന്‍ പോന്ന പോസ്റ്റും വീഡിയോയും താരപുത്രി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തത്.
വ്യായാമം കഴിഞ്ഞു ടെറസ്സില്‍ കറുത്ത ബിക്കിനിയില്‍ കിടക്കുന്ന കൃഷ്ണയുടെ ദേഹത്ത് സൂര്യപ്രകാശം തട്ടിത്തിളങ്ങുന്നു. ജിം ഉപകരണങ്ങള്‍ സമീപത്തുണ്ട്. നടന് കൂടിയായ സഹോദരന് ടൈഗര്‍ ഷ്രോഫിനെപ്പോലെ ഫിറ്റ്നെസ് പ്രേമിയാണ് കൃഷ്ണയും.
കൃഷ്ണയുടെ ചിത്രങ്ങള്‍ക്ക് നിമിഷനേരം കൊണ്ടു നൂറുകണക്കിനു കമന്റുകളാണ് ആരാധകര്‍ നല്‍കിയത്. തൊട്ടു പിന്നാലെ കാമുകന് ഇബാന്‍ ഹാസും കമന്റുമായെത്തി.
കൃഷ്ണ ഷ്രോഫിന്റെ പൂള് സൈഡ് ചിത്രങ്ങളോ ബിക്കിനി ഫോട്ടോകളോ എല്ലായ്പ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകാറുണ്ട്.
ജാക്കിയുടെയും ആയിഷാ ഷ്രോഫിന്റെയും മകളായ കൃഷ്ണ ഷ്രോഫ് 2018 നവംബറില്‍ എംഎംഎ മാട്രിക്സ് എന്ന പേരില്‍ പരിശീലന കേന്ദ്രം തുടങ്ങിയിരുന്നു. അഭിനയരംഗത്ത് തനിക്ക് താത്പര്യമില്ലെന്ന് മുന്‍ അഭിമുഖങ്ങളില്‍ കൃഷ്ണ പറഞ്ഞിട്ടുണ്ട്.
Summary: The latest pictures of actor Jackie Shroff's daughter Krishna are making waves on social media. Krishna's body is exposed to sunlight while she is in a black bikini on the terrace after exercise. Gym equipment is nearby. Like actor brother Tiger Shroff, Krishna is also a fitness lover.
Keywords: Jackie Shroff, Daughter, Krishna Shroff, Bikini, Gym equipment, Tiger Shroff,
COMMENTS