ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ദ്ധന മരവിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമ...
ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ദ്ധന മരവിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്ത്.
കോവിഡ് -19 ദുരിതം നേരിടുന്ന ഈ സമയത്ത് ജീവനക്കാരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്നതിനു പകരം ലക്ഷക്കണക്കിന് കോടികള്‍ ചെലവു വരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവത്കരണ പദ്ധതി തുടങ്ങിയവ നിര്‍ത്തിവച്ച് എന്തുകൊണ്ടാണ് പണം കണ്ടെത്താത്തതെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആരാഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ 30 ശതമാനം ചെലവുകള്‍ വെട്ടിക്കുറച്ചും വന്‍ പദ്ധതികള്‍ നിര്‍ത്തിവച്ചും പണം കണ്ടെത്താനാണ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയത്. ഇത്തരത്തില്‍ പണം കണ്ടെത്തുന്നതിനു പകരം പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress, Central government, Bullet train, D.A

COMMENTS