തിരുവനന്തപുരം: മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ കോവിഡ് ഗ്രസിക്കുമ്പോള്‍, കേരളത്തില്‍ ഇന്നു രണ്ടു പേര്‍ക്കു മാത്രം രോഗം റിപ്പോര്‍ട്ടു ചെയ്...
തിരുവനന്തപുരം: മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ കോവിഡ് ഗ്രസിക്കുമ്പോള്‍, കേരളത്തില്‍ ഇന്നു രണ്ടു പേര്‍ക്കു മാത്രം രോഗം റിപ്പോര്‍ട്ടു ചെയ്തു. ഇതേസമയം, 36 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലെ 28 പേരുടെയും മലപ്പുറം ജില്ലയിലെ ആറു പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോ വ്യക്തികളുടെയും പരിശോധനാ ഫലമാണ് ഇന്നു നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 179 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ നിന്നു മുക്തരായത്.
കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലായി ഓരോ വ്യക്തികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരുവരും യുഎഇയില്‍ നിന്നു വന്നതാണ്.
ഇപ്പോള്‍ സംസ്ഥാനത്ത് 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 816 പേര്‍ ആശുപത്രികളിലും ശേഷിച്ചവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
ഇന്ന് 176 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയതില്‍ 13,802 എണ്ണം നെഗറ്റീവാണെന്നു റിസല്‍ട്ടു വന്നു.
Summary: Two coronavirus cases were reported in Kerala today, and 36 people got cured.
Health Minister KK Shailaja said the results of 28 persons in Kasargod district and six in Malappuram district have been negative. So far, 179 people have survived the coronavirus.
The state currently has 1,16,941 people under surveillance. Of these, 816 are under observation in hospitals and the rest in homes.
Today, 176 people have been admitted to hospitals. Of the 14,989 symptomatic individuals tested, 13,802 were negative.
Keywords: Coronavirus, Health Minister KK Shailaja , Kasargod, Malappuram, Kerala, Covid 19
COMMENTS