ന്യൂഡല്‍ഹി: ഉന്നാവ് പീഡന കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കൊല്ലപ്പെട്ട കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പത്തു വര...
ന്യൂഡല്‍ഹി: ഉന്നാവ് പീഡന കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കൊല്ലപ്പെട്ട കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി.
കേസിലെ മറ്റ് ആറു പ്രതികള്‍ക്കും പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ച കോടതി കേസിലെ പ്രതികളായ സെന്‍ഗാറും സഹോദരനും പെണ്‍കുട്ടുയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.
2018 ഏപ്രിലിലാണ് പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഗൂഢാലോചന കുറ്റമാണ് സെന്‍ഗാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കേസുകളിലും ഇയാള്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുത്തിയ കേസിലും ഇയാള്‍ നിലവില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
Keywords: Unnao case, B.J.P ex MLA Kuldeep, Court

COMMENTS