തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുറത്തിറങ്ങുന്ന ജനങ്ങളോടുള്ള പൊലീസിന്റെ അതിരുവിട്ട സമീപനത്തില്‍ വ്യാപകപ്രതിഷേധം ഉയരുമ്പോള്‍, പൊലീസിന്റെ പെര...
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുറത്തിറങ്ങുന്ന ജനങ്ങളോടുള്ള പൊലീസിന്റെ അതിരുവിട്ട സമീപനത്തില്‍ വ്യാപകപ്രതിഷേധം ഉയരുമ്പോള്‍, പൊലീസിന്റെ പെരുമാറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപി എംപി. എന്നാല്‍, ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നിലപാട് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഈ സാമൂഹിക ബോധം അന്ന് ഉണ്ടായിരുന്നില്ലല്ലോ എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
കേരളത്തില്‍ കോവിഡ് ഭീതി വിതയ്ക്കുമ്പോള് അതിനെ നിയന്ത്രിക്കാനുള്ള പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്നാണ് സുരേഷ് ഗോപി പ്രമുഖ ദൃശ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
മോശമായ ഭാഷ ഉപയോഗിച്ചോളൂ. ശരീരത്തിലെ അവയവങ്ങള്‍ക്കു പരിക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്നു വന്നാല്‍ കുറ്റം പറയാനാവില്ല. മുഖ്യമന്ത്രി, പൊലീസിനിനെ ഒരുപാട് നിയന്ത്രിക്കാത്തതാണ് നല്ലതെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോകത്തിനു വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പൊലീസിനു നിയന്ത്രിക്കാന്‍ പറ്റാതെ വന്നാല്‍ പട്ടാളം വരും. പട്ടാളത്തിന് മലയാളിയെയും തമിഴനെയും അറിയില്ല. അവര്‍ക്ക് മനുഷ്യരെ മാത്രമേ അറിയൂ. എന്നാവരും പൊലീസിനു പിന്തുണ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല മാറ്റിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പൊങ്കാലയുമായി ബന്ധപ്പെട്ടു നടന്ന അന്നദാനത്തിലും അദ്ദേഹം പങ്കെടുത്തു.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും ഭക്തകെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ട എന്നുമാണ് സുരേഷ് ഗോപി അന്നു പറഞ്ഞത്.
ആറ്റുകാലില്‍ പ്രാര്‍ത്ഥനയാണ് നടക്കുന്നത്. വര്‍ഷങ്ങളായി ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണിത്.
ലോക ജനതക്കു വേണ്ടിയാണ് പൊങ്കാല. ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും വേണ്ടി സുരക്ഷിത വലയം സൃഷ്ടിക്കാനുള്ള പ്രാര്‍ത്ഥനയും പൊങ്കാലയില്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Keywords: Suresh Gopi, Corona, Covid 19, Lock down, Social media

COMMENTS