തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി ആരോഗ്യവകുപ്പ്. അതിവേഗത്തില്‍ ഫലമറിയാന...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി ആരോഗ്യവകുപ്പ്. അതിവേഗത്തില്‍ ഫലമറിയാന്‍ സാധിക്കും എന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത.
നിലവില്‍ പോളിമെര്‍ ചെയിന്‍ റിയാക്ഷന് ടെസ്റ്റു (പി.സി.ആര്) വഴിയാണ് ഇന്ത്യയില്‍ രോഗികളില്‍ വൈറസ് ബാധയുണ്ടോയെന്ന് തിരിച്ചറിയുന്നത്. ഈ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കും എന്നതാണ് ബുദ്ധിമുട്ട്.
നിലവില്‍ കൂടുതല്‍ രോഗികളിലേക്ക് വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റിലേക്ക് മാറാന്‍ തീരുമാനിച്ചത്. മറ്റു പല രാജ്യങ്ങളും ഈ ടെസ്റ്റിലൂടെ വൈറസ് വ്യാപനം കണ്ടെത്തിയിരുന്നു. ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്.
മനുഷ്യ ശരീരത്തില്‍ ഏതു തരത്തിലുള്ള വൈറസ് പ്രവേശിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരം ആന്റിബോഡി നിര്‍മ്മിച്ച് തുടങ്ങും. ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടോയെന്ന് ഇതിലൂടെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും എന്നതാണ് പ്രത്യേകത.
റാപ്പിഡ് ടെസ്റ്റിന് താരതമ്യേന ചെലവു കുറവാണെന്നതും ഇതിലൂടെ അതിവേഗം രോഗത്തിന്റെ വ്യാപനം മനസ്സിലാക്കി സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതുമാണ് സര്‍ക്കാരിനെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
Keywords: Rapid test, Corona virus, Kerala, Identification

COMMENTS