തിരുവനന്തപുരം: ഇന്ന് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാന അതിര്‍ത്തികള...
തിരുവനന്തപുരം: ഇന്ന് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആളുകള്‍ പുറത്തിറങ്ങരുതെന്നഉം പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി എടുക്കും. ഇന്ന് കണ്ടെത്തിയ 28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ളവരാണ്. ഇവരില്‍ 25 പേരും വന്നത് ദുബായില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതി അനിതര സാധാരണമാണെന്നും ജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Lock down, Covid 19, Corona Virus
COMMENTS