കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. നോട്ട് നിരോധന സമയത്ത് പത്തു...
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു. നോട്ട് നിരോധന സമയത്ത് പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്.
പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഈ അഴിമതിയിലൂടെ ലഭിച്ച പണമാണിതെന്നാണ് ആരോപണം. മുസ്ലിം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴിയാണ് ഈ പണം കൈമാറ്റം നടത്തിയതെന്നാണ് ആരോപണം.
പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും കള്ളപ്പണം വെളുപ്പിച്ച
കേസില്‍ എന്‍ഫോഴ്സ്മെന്റിനോടും അടുത്ത ഏഴാം തീയതിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.
Keywords: Case against ex minister Ibrahim Kunju, Enforcement, Highcourt

COMMENTS