കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിക്ക് കോവിഡ് 19 ലക്ഷണങ്ങളില്ലാതിരുന്നതിനാല് ആദ്യ പരിശോധന കഴിഞ്ഞു വീട്ടിലിരി...
കൊച്ചി: എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശിക്ക് കോവിഡ് 19 ലക്ഷണങ്ങളില്ലാതിരുന്നതിനാല് ആദ്യ പരിശോധന കഴിഞ്ഞു വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിച്ചു മടക്കി അയച്ചിരുന്നു.
പിന്നീടാണ് രോഗലക്ഷണങ്ങള്‍ വന്നതും 69 കാരനായ ഇദ്ദേഹം മരണത്തിനു കീഴ്പ്പെടുന്നതും. ഈ മാസം 16നാണ് ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത്. ഈമാസം 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹം കൂടുതല്‍ ആളുകളുമായി ഇടപെട്ടിരുന്നില്ല എന്നതിനാല്‍ റൂട്ട് മാപ്പ് വേണ്ടി വന്നില്ല. ദുബായില്‍ ബിസിനസുകാരനായ ഇദ്ദേഹം മൂന്നുമാസം കൂടുമ്പോള്‍ നാട്ടിലെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചു കബറടക്കം കര്‍ശന നിയന്ത്രണങ്ങളോടെ ഇന്ന് നടക്കും. ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടം കബറടക്കത്തിനുണ്ട്.
മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകില്ല. നേരിട്ട് പള്ളിയിലേക്കു കൊണ്ടുപോകും. മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുന്‍പ് രോഗ വ്യാപന സാധ്യതകളെല്ലാം ഒഴിവാക്കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കബറടക്കത്തിന് മതപരമായ ചടങ്ങുകള്‍ ഉണ്ടാവില്ല. മുഖം മാത്രം കാണാന്‍ പാകത്തിലാണ് മൃതദേഹം വിട്ടു നല്‍കുന്നത്. സുരക്ഷിത അകലത്തില്‍ നിന്നു മാത്രമേ സംസ്കാര ചടങ്ങുകള്‍ അനുവദിക്കൂ. ചടങ്ങില്‍ അധികം ആളുകളെയും അനുവദിക്കില്ല.
സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
ഇതു കൂടാതെ ഇദ്ദേഹം താമസിച്ച ഫ്ളാറ്റിലെ 10 കുടുംബത്തിലെ അംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു കൂട്ടികൊണ്ടുവന്ന ഭാര്യയും കാര്‍ ഡ്രൈവറും കൊറോണ സ്ഥിരീകരിക്കപ്പെട്ട് തികിത്സയിലാണ്. അന്നു വിമാനത്തില്‍ ഉണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.
ഇദ്ദേഹം രണ്ട് ബാങ്കുകളില്‍ പോയിരുന്നു. ബാങ്ക് ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിലാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.
Keywords: Kerala, Coroana, Covid 19, Mattanchery, Kerala
COMMENTS