തിരുവനന്തപുരം: പ്രളയകാലത്തെന്നപോലെ കൊറോണ നിയന്ത്രിണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യവ...
തിരുവനന്തപുരം: പ്രളയകാലത്തെന്നപോലെ കൊറോണ നിയന്ത്രിണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സംഘടനാ നേതാക്കളുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തുന്നു.
നവകേരളനിര്‍മ്മിതിക്കായി 2018ലെ പ്രളയത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സാലറി ചാലഞ്ച് പ്രഖ്യാപിച്ചിരുന്നു. 80 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അന്ന് സംഭാവന നല്‍കിയിരുന്നു. അന്നു പ്രതിപക്ഷ സംഘടനകള്‍ ഇതിനെ എതിര്‍ത്തിരുന്നു.
സാലറി ചലഞ്ചിനോട് സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം എന്നതില്‍ ഇളവു വേണമെന്ന് ചെന്നിത്തല പറഞ്ഞു.
ശമ്പളം നിര്‍ബന്ധമായി പിടിക്കരുതെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. അതിനാല്‍ ഇക്കുറിയും നിര്‍ബന്ധിത പിരിവുണ്ടാവില്ല. സ്വമേധയാ ശമ്പളം നല്‍കണമെന്നായിരിക്കും ആവശ്യപ്പെടുക.
Summary: The Kerala Chief Minister Pinarayi Vijayan asked the state government employees to contribute one month salary for corona control activities.
Keywords: Salary Challenge, The Kerala Chief Minister, Pinarayi Vijayan , Government employees, Corona control activities
COMMENTS