ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും വിരുദ്ധരും തമ്മിലുള്ള സംഘര്‍ഷത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും വിരുദ്ധരും തമ്മിലുള്ള സംഘര്‍ഷത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം അസ്വസ്ഥപ്പെടുത്തുന്നുയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യപരമായ പ്രതിഷേധമാണ് ജനാധിപത്യത്തിന്റെ അടയാളമെന്നും അദ്ദേഹം കുറിച്ചു.
അതോടൊപ്പം എന്തു പ്രകോപനമുണ്ടായാലും സമാധാനപരമായി നിലകൊള്ളണമെന്ന് അദ്ദേഹം ഡല്‍ഹിയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹി സംഘര്ഷഭൂമിയാകുകയാണ്. അക്രമങ്ങള്‍ പലേടത്തേക്കും പടരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ പൊലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതിഷേധക്കാരുടെ എണ്ണം എത്രയെന്ന് ഇപ്പോഴും കണക്കില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയില്‍ തലസ്ഥാന നഗരിയിലുണ്ടായ സംഘര്‍ഷം ശ്രദ്ധേയമാണ്.
Keywords: Rahul Gandhi, Delhi issue, Twitter

COMMENTS