ഇറാനിലെ അമേരിക്കന്‍ താവളങ്ങളില്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍, ഇറാന്റെ തിരിച്ചടിയെന്നു സംശയം, നടുങ്ങി ഗള്‍ഫ് മേഖല

മാത്യു കെ തോമസ് ദുബായ് : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ സേനയുടെ ആസ്ഥാനമായ ഗ്രീന്‍ സോണില...


മാത്യു കെ തോമസ്


ദുബായ് : ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ സേനയുടെ ആസ്ഥാനമായ ഗ്രീന്‍ സോണില്‍ മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണം. അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ ആക്രമണം. ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമായിട്ടില്ല. എന്നാല്‍, ഇറാന്റെ പിന്തുണയോടെ നടന്ന ആക്രമണമെന്നാണ് അമേരിക്ക കരുതുന്നത്.


ഇറാന്റെ സൈനിക തലവനെ വധിച്ചതിനു തിരിച്ചടിയായി ആക്രമണമുണ്ടായാല്‍ ഇറാനില്‍ കയറി ആക്രമിക്കുമെന്നും അതിനായി 52 ഇടങ്ങള്‍ കണ്ടുവച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ആക്രമണം.

ഗ്രീന്‍ സോണിലെ അമേരിക്കന്‍ സൈനികരുടെ റിക്രിയേഷന്‍ ഏരിയയിലാണ് മോര്‍ട്ടാറുകള്‍ രണ്ടും വീണത്. ആളപായമില്ലെന്നാണ് അമേരിക്കയും ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. അക്രമണത്തിനു പിന്നാലെ ഗ്രീന്‍ സോണില്‍ അപായ സൈറണ്‍ മുഴങ്ങി.


ആക്രമണത്തിനു പിന്നാലെ, ഉറവിടം കണ്ടെത്താനായി അമേരിക്ക ആളില്ലാ നിരീക്ഷണ വിമാനം അയച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഗ്രീന്‍ സോണില്‍ അഞ്ചു പേര്‍ക്കു പരിക്കുണ്ടെന്ന് ചില ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കണക്കിനും ഔദ്യോഗിക സ്ഥിരീകരണമില്ല.

അമേരിക്കയും ഇറാനും മുഖാമുഖം നിന്നാല്‍ അതു മൂന്നാം ലോകമഹായുദ്ധത്തിലേക്കു തന്നെ വഴി തെളിച്ചേക്കാമെന്ന ആശങ്ക ലോകരാഷ്ട്രങ്ങള്‍ക്കിടയിലുണ്ട്. ഇതിനിടെയാണ് അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത്.

അമേരിക്കന്‍ താവളത്തിനു പുറമേ, ഇറാഖിന്റെ തന്നെ നിരവധി പ്രധാന സര്‍ക്കാര്‍ ഓഫീസുകളും മിക്കരാജ്യങ്ങളുടെയും വിദേശ രാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങളും ഗ്രീന്‍ സോണിലാണ് പ്രവര്‍ത്തിക്കുന്നത്.

ഗ്രീന്‍ സോണ്‍ ആക്രമിക്കപ്പെട്ട സമയത്തു തന്നെ വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ കത്യൂഷ റോക്കറ്റുകള്‍ പതിക്കുകയും ചെയ്തു. അമേരിക്കന്‍ സേനയുടെ ഭാഗിക നിയന്ത്രണത്തിലാണ് ഇപ്പോഴും ബലാദ് എയര്‍ ബേസ്.


സോവിയറ്റ് നിര്‍മിത കത്യൂഷ റോക്കറ്റ് ലോഞ്ചര്‍ പെട്ടെന്നുള്ള പ്രഹരത്തിന് കഴിയുന്ന ഏറ്റവും മാരക ആയുധമാണ്. രണ്ടാം ലോക മഹായുദ്ധകാലത്തെ ഏറ്റവും വിനാശകാരിയായ ആയുധമായിരുന്നു ഇത്. എവിടെനിന്നും ശത്രുവിനു നേരെ തുടരെ റോക്കറ്റുകള്‍ പായിക്കാനും പെട്ടെന്നു തന്നെ അവിടെനിന്നു മാറ്റിക്കൊണ്ടു പോകാനും കഴിയുന്നതാണ്. ഇറാന്റെയും ഇറാഖിന്റെയും പക്കല്‍ കത്യൂഷ ലോഞ്ചറുകളുണ്ട്. ഇറാനില്‍ തദ്ദേശീയമായി നിര്‍മിക്കാനും സോവിയറ്റ് യൂണിയന്‍ സാങ്കേതിക വിദ്യ കൈമാറിയിരുന്നു.

ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയാവാം ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് അമേരിക്ക കരുതുന്നത്. വെള്ളിയാഴ്ച ഇറാന്റെ സൈനിക തലവന്‍ സുലൈമാനി വധിക്കപ്പെട്ട വേളയില്‍ ഇറാഖ് പൗരസേനയുടെ തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇതിനും അമേരിക്ക തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്.


കൊല്ലപ്പെട്ട സുലൈമാനിയോട് അനുഭാവമുള്ള ഇറാഖിലെ ഖതീബ് ഹിസ്ബുള്ള ഗ്രൂപ്പ് അമേരിക്കന്‍ താവളങ്ങളില്‍ നിന്ന് ഒരു കിലോ മീറ്ററെങ്കിലും അകലം പാലിച്ചുകൊള്ളാന്‍ ഇറാഖുകാരായ സുരക്ഷാ ഭടന്മാര്‍ക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു. അതിനാല്‍, അവരാണോ ഇറാഖിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചതെന്നും ഉറപ്പില്ല.

തിരിച്ചടി ഭയന്ന് 3,000 സൈനികരെ കൂടി മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ പ്രസിഡന്റ് ബുഷ് നിര്‍ദ്ദേശിച്ചു. ഇറാഖില്‍ നിന്ന് എത്രയും വേഗം പുറത്തുപോകാന്‍ തങ്ങളുടെ പൗരന്മാരായ സാധാരണക്കാരോട് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.






Summary: Two mortar rounds hit the Iraqi capital’s Green Zone Saturday and two rockets slammed into a base housing US troops, security sources said, a day after a deadly American strike. The precision drone strike outside the Baghdad airport on Friday killed Iranian commander Qasem Soleimani, top Iraqi paramilitary chief Abu Mahdi al-Muhandis and a clutch of other Iranian and Iraqi figures. In Baghdad, mortar rounds on Saturday evening hit the Green Zone, the high-security enclave where the US embassy is based, security sources said. The Iraqi military said that one projectile hit inside the zone, while another landed close to the enclave. Sirens rang out at the US compound, sources there told reporters.

Keywords: Mortar rounds, Iraqi capital, Green Zone, US troops,  American strik, Baghdad airport,  Iranian commander Qasem Soleimani,  Abu Mahdi al-Muhandis, US


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇറാനിലെ അമേരിക്കന്‍ താവളങ്ങളില്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍, ഇറാന്റെ തിരിച്ചടിയെന്നു സംശയം, നടുങ്ങി ഗള്‍ഫ് മേഖല
ഇറാനിലെ അമേരിക്കന്‍ താവളങ്ങളില്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍, ഇറാന്റെ തിരിച്ചടിയെന്നു സംശയം, നടുങ്ങി ഗള്‍ഫ് മേഖല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB0GR7HZ1FcvvXdCt7YNky7A-C6evxDkdcMENT5ZgwiU_pGCjlQh5PDCKoxGbb_IRmXX0nm5Du27RqL3NNCplAIR_nebX87QhEaLa1-Hsyu6WxlHHN9RmjumIT8NkvCf2x3XcjdTTieAiN/s640/iraq.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB0GR7HZ1FcvvXdCt7YNky7A-C6evxDkdcMENT5ZgwiU_pGCjlQh5PDCKoxGbb_IRmXX0nm5Du27RqL3NNCplAIR_nebX87QhEaLa1-Hsyu6WxlHHN9RmjumIT8NkvCf2x3XcjdTTieAiN/s72-c/iraq.png
www.vyganews.com
https://www.vyganews.com/2020/01/american-bases-in-iraq-attacked.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/american-bases-in-iraq-attacked.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy