ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ആക...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ആക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്മാറണമെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമാധാനം പുന:സ്ഥാപിക്കണമെന്നും പൗരത്വ ബില്ലിന്റെ പേരില്‍ പേരില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ബില്ലിനെതിരെ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടക്കുന്ന അസമിലെ ജനങ്ങളോടാണ് പ്രധാനമായും പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. നിങ്ങളുടെ അസ്തിത്വവും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ലെന്നും അത് കൂടുതല്‍ വളരുക തന്നെ ചെയ്യുമെന്നും ഉറപ്പു നല്‍കുന്നതായി പ്രധാനമന്ത്രി കുറിച്ചു.
അസമിലെ ജനതയുടെ രാഷ്ട്രീയം, ഭാഷ , സംസ്കാരം, ഭൂമി അവകാശങ്ങള്‍ തുടങ്ങിയവ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Keywords: Prime minister, Citizenship bill, Assam, Twitter

COMMENTS