ന്യൂഡല്‍ഹി: കാശ്മീരിനെ യുദ്ധക്കളമാക്കാന്‍ ജര്‍മ്മനിയിലും ലാഹോറിലും വച്ച് ഗൂഢാലോചനകള്‍ നടന്നതായി സൂചന. പഞ്ചാബില്‍ കഴിഞ്ഞ ദിവ...
ന്യൂഡല്‍ഹി: കാശ്മീരിനെ യുദ്ധക്കളമാക്കാന്‍ ജര്‍മ്മനിയിലും ലാഹോറിലും വച്ച് ഗൂഢാലോചനകള്‍ നടന്നതായി സൂചന.
പഞ്ചാബില്‍ കഴിഞ്ഞ ദിവസം വീണ ഡ്രോണുകളെ സംബന്ധിച്ച അന്വേഷണത്തില്‍ 80 കിലോ ആയുധങ്ങള്‍ കണ്ടെടുത്തു.
ചൈനയുടെ എട്ട് ഡ്രോണുകളിലായാണ് ആയുധങ്ങള്‍ പഞ്ചാബില്‍ എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയതു.
മാത്രമല്ല, കൂടുതല്‍ പേര് അറസ്റ്റിലാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പാകിസ്ഥാന് കേന്ദ്രമായുള്ള ഖലിസ്ഥാന്‍ സിന്ന്ദാബാദ് ഫോഴ്സാണ് ആയുധങ്ങള്‍ എത്തിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പഞ്ചാബ് പൊലീസും, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബി.എസ്.എഫ്, വ്യോമസേനയും ഉള്‍പ്പെടെ വന്‍ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ചൈനീസ് ഡ്രോണുകളിലാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് വ്യക്തമായതോടെ ഇത്തരം ഡ്രോണുകള്‍ കണ്ടാല്‍ വെടിവെച്ചിടാന്‍ ബി.എസ്.എഫും, വ്യോമസേനയും പഞ്ചാബ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Pak Terrorist, Chineses Drone, Punjab, Kashmir, Weapon
COMMENTS