സുഹൃത്തിന്റെ മൊഴി മാറ്റം: അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ  തിരുവനന്തപുരം പബഌക് ലൈബ്രറിക്ക് മുന്നില്‍  വച്ചുണ്ടായ അപകടത്തില്‍ യുവമാധ്യമ പ്രവര്‍ത്തകനായ കെ.എം. ...





തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ  തിരുവനന്തപുരം പബഌക് ലൈബ്രറിക്ക് മുന്നില്‍  വച്ചുണ്ടായ അപകടത്തില്‍ യുവമാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍  കാര്‍ ഓടിച്ചിരുന്നത് സര്‍വ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന്  സ്ഥിരീകരണവുമായി ഐ.ജി. സഞ്ജയ് കുമാര്‍ ഗരുഡ്. 

അപകടസമയത്ത് കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ വിശദീകരണം. അതേസമയം, കാര്‍ വഫയുടേതാണെന്ന് പൊലീസ്.

സുഹൃത്തായ വഫാ ഫിറോസിന്റെ  മൊഴിമാറ്റം ശ്രീറാമിന്റെ രക്തസാമ്പിളുകള്‍ അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം  പൊലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

ഡി.സി.പി നേരിട്ടെത്തിയാണ് ശ്രീറാമിന്റെ മൊഴി രേഖപ്പെടുത്തിയത്.

രക്തസാമ്പിള്‍ എടുക്കാന്‍ വിസമ്മതിച്ചുവെന്നും, ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം സ്വന്തം നിലയ്ക്കാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോയതെന്നും കമ്മീഷണര്‍ സഞ്ജയ് പറഞ്ഞു. അപകടത്തില്‍ ശ്രീറാമിനും പരിക്കേറ്റിരുന്നു.




അപകടസമയത്ത്  മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറം തന്നെയാണെന്നും വഫ കാറിന്റെ ഇടതുവശത്ത് ഇരിക്കുകയായിരുന്നുവെന്നും ഓട്ടോഡ്രൈവര്‍മാരായ ദൃക്‌സാക്ഷികളും മൊഴി നല്‍കിയിരുന്നു.

ശ്രീറാമിനും വഫയ്ക്കുമെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്  കേസെടുത്തുവെന്നും സംഭവസ്ഥലത്തെ സി.സി.ടി.വി പരിശോധിക്കുകയും ഫൊറന്‍സിക് പരിശോധന നടത്തുകയും ചെയ്യുമെന്ന്  ഐ.ജി പറഞ്ഞു.


കേസില്‍ അലസമനോഭാവമാണ് പൊലീസ് സ്വീകരിച്ചതെന്ന ആരോപണം

അമിത വേഗതയിലായിരുന്ന കാര്‍ ബൈക്കിന്റെ പിന്നിലിടിച്ച് സിറാജ് ദിനപത്രത്തിലെ  തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍  കാര്‍ ഓടിച്ചിരുന്നത്   ശ്രീറാം തന്നെയാണെന്ന് സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാതെ ദേഹ പരിശോധന മാത്രം നടത്തിയത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായിരുന്നുവെന്ന ആരോപണം ഉയരുന്നു.

പരിശോധന സമയത്ത് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന്  റിപ്പോട്ടില്‍ സൂചിപ്പിച്ചതായും, രക്തപരിശോധന നടത്തണമെങ്കില്‍ പൊലീസ് ആവശ്യപ്പെടേണ്ടതാണെന്നും  എന്നാല്‍, പൊലീസ് ദേഹപരിശോധന മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം വഫായുടെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അളവ്  ഉണ്ടായിരുന്നില്ലെന്നും ഡോക്്ടര്‍ കൂട്ടിച്ചേര്‍ത്തു.




പുറത്തുവന്ന അപകട സമയത്തെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആരോപണത്തിന്, എല്ലായിടത്തും സി.സി.ടി.വി. വയ്ക്കാനാവില്ലായെന്നായിരുന്നു കമ്മീഷണറുടെ മറുപടി.




മാത്രമല്ല, അപകടസമയത്ത് ശ്രീറാമിനോടൊപ്പം കാറിലുണ്ടായിരുന്നു വഫയെ  പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തുകയോ, വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കുകയോ ചെയ്യാതെ ഒരു ടാക്‌സിയില്‍ ആദ്യം  പറഞ്ഞു വിടുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ നാല് മണിക്കൂറിന് ശേഷം ഇവരെ ഫോണില്‍ വിളിച്ചുവരുത്തി മൊഴി  രേഖപ്പെടുത്തി രക്തസാമ്പിളുകള്‍  ശേഖരിച്ചതെന്ന ആക്ഷേപവുമുണ്ട്.

Keywords: KM Basheer,  Sri Ram, Vapha, Accident, Death

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11023,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സുഹൃത്തിന്റെ മൊഴി മാറ്റം: അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു
സുഹൃത്തിന്റെ മൊഴി മാറ്റം: അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXtLq38Xy8W_1bNXjCE7eT-DzKF3ac8-DhetupBxsmw2htM7y0sEbvsFCInPvA6c2BwQl_i9K8BBETg0jWdIZ5oekn3L6gonQGxqOB3NSzV6r_wzSYgArGib893XT5pjRwsVmobHPs7cY/s320/c7.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXtLq38Xy8W_1bNXjCE7eT-DzKF3ac8-DhetupBxsmw2htM7y0sEbvsFCInPvA6c2BwQl_i9K8BBETg0jWdIZ5oekn3L6gonQGxqOB3NSzV6r_wzSYgArGib893XT5pjRwsVmobHPs7cY/s72-c/c7.png
www.vyganews.com
https://www.vyganews.com/2019/08/take-blood-sample-sri-ram-km-basheer.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/08/take-blood-sample-sri-ram-km-basheer.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy