തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയി...
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഡീലക്സ് റൂമിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
റിമാൻഡ് പ്രതിക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളും ഫോൺ ചെയ്യാനും ടിവി കാണാനും പൊലീസ് സൗകര്യം ഒരുക്കിക്കൊടുക്കുന്നത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് പൊലീസ് കിംസ് ആശുപത്രി അധികൃതർക്ക് നോട്ടീസ് കൊടുത്ത് ഡിസ്ചാർജ് ചെയ്യിച്ചത് .
മുഖംമൂടി ധരിച്ച് സ്ട്രച്ചറിൽ ആംബുലൻസ് കയറ്റി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കിംസ് ആശുപത്രി പരിസരത്ത് വൻ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു.
കിംസിൽ നിന്ന് നേരെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് ശ്രീരാമിനെ കൊണ്ടുപോയത്. വീട്ടിൽ നിന്ന് ഇറങ്ങി ആംബുലൻസ് കയറി ശ്രീരാമിനെ കണ്ട മജിസ്ട്രേറ്റ്, പ്രതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടു സബ്ജയിലിലേക്ക് അയക്കാൻ ഉത്തരവിട്ടു.
ശ്രീരാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിമാൻഡ് പ്രതികളുടെ സെല്ലിലേക്ക് മാറ്റുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. ഇതനുസരിച്ച് മെഡിക്കൽ കോളേജിൽ അദ്ദേഹത്തിനായി സൗകര്യങ്ങൾ ഒരുക്കുകയും മെഡിക്കൽകോളേജ് പോലീസും സജ്ജരാകുകയും ചെയ്തിരുന്നു.
എന്നാൽ, ജയിലിലടക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടതോടെ ആ പദ്ധതി മാറി. ഇതേസമയം പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിമാൻഡ് പ്രതികളുടെ സെല്ലിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Key words Shri ram venkataraman IAS officer crime car accident k M Basheer KIMS Hospital medical college Hospital

COMMENTS