സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ ഇടിച്ചുകൊന്ന കേസ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കട്ടരാമനെ അറസ്റ്റ് ചെയ്തു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. കൈക്ക് ചെറിയ പരിക്കല്ലാതെ ശ്രീറാമിന് കാര്യമായ ശാരീരികക്ഷതമൊന്നുമില്ല.ആദ്യം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പക്ഷേ, സമ്മര്ദ്ദേമിയപ്പോള് മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ തുടങ്ങിയ അധിക വകുപ്പുകള്‍ ചുമത്തി. ജീവപര്യന്തം മുതല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
ഇപ്പോഴത്തെ നലയില്‍ ശ്രീറാമിന്റെ ഔദ്യോഗിക ജീവിതവും ചോദ്യചിഹ്മാവുകയാണ്. 30 ദിവസം ജയില്‍ വാസം അനുഭവിച്ച ശേഷമേ ശ്രീറാമിന് ജാമ്യം ലഭിക്കൂ. ഇതു ജോലിയേയും ബാധിക്കും.
ദേവികുളം സബ് കളക്ടര്‍ ആയിരിക്കെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നിന്ന ശ്രീറാം വെങ്കട്ടരാമന് നിരപരാധിയായ മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊന്നശേഷം മണിക്കൂറുകള്‍ നീണ്ട കള്ളക്കളി നടത്തിയതോടെ എല്ലാ രാഷ്ട്രീയക്കാരും കൈയൊഴിയുകയായിരുന്നു. ശക്തമായ നടപടി വേണമെന്നു മുഖ്യമന്ത്രിയും നിലപാടെടുത്തു. ഇതോടെയാണ് ശ്രീറാം കുടുങ്ങിയത്.
ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ചികിത്സ പൊലീസ് കസ്റ്റഡിയില്‍ തന്നെയായിരിക്കും.
അപകടകരമായി കാറോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്നു പൊലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന മോഡല്‍ വഫാ ഫിറോസാണ് കാറോടിച്ചിരുന്നതെന്നു ശ്രീറാം പറഞ്ഞുവെങ്കിലും താനല്ല കാറോടിച്ചതെന്നു പിന്നീട് വഫ മൊഴി നല്‍കുകയും ചെയ്തു. ഇതും ശ്രീറാമിനു വിനയായി.
ശ്രീറാം മദ്യപിച്ചിരുന്നതായി വഫ ഫിറോസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്കി. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞു വന്ന ശ്രീറാം തന്നെ അര്‍ദ്ധരാത്രിയില്‍ വിളിച്ചു വണ്ടി കൊണ്ടുവരാന്‍ പറയുകയും വണ്ടി ശ്രീറാമാണ് ഓടിച്ചിരുന്നതെന്നും വാഹനം അമിതവേഗത്തിലായിരുന്നുവെന്നും വഫ മൊഴി കൊടുത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പിട്ടു കേസെടുത്തെങ്കിലും പൊലീസ് വരുത്തിയ ഏറ്റവും വലിയ പിഴവ് അല്ലെങ്കില്‍ ഒത്തുകളി കേസ് കോടതിയിലെത്തുമ്പോള്‍ ശ്രീറാമിന് തുണയായേക്കും. ശ്രീറാമിനെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും രക്തസാമ്പിളെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. ശ്രീറാം മദ്യപിച്ചിരുന്നുവെന്നു തെളിയിക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്. ഈ ഒറ്റക്കാരണം കൊണ്ടുതെന്ന കേസ് കോടതിയിലെത്തുമ്പോള്‍ ശ്രീറാമിന് ഗുരുരതര കുറ്റകൃത്യത്തില്‍ നിന്നു ചിലപ്പോള്‍ തലയൂരാനാകും.
Keywords: Sreeram Venkataraman, KM Basheer, Arrest, Crime
COMMENTS