ന്യൂഡല്‍ഹി: കര-നാവിക -വ്യോമസേനകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഇനി ഒരു സൈനിക മേധാവിയായിരിക്കും ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്...
ന്യൂഡല്‍ഹി: കര-നാവിക -വ്യോമസേനകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ഇനി ഒരു സൈനിക മേധാവിയായിരിക്കും ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര-നാവിക-വ്യോമ സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ സ്ഥാനം.
73 ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. ചീഫ് ഒഫ് ഡിഫന്‍സ് എന്നതായിരിക്കും പുതിയ പദവി. സേനയുടെ നവീകരണം ഉള്‍പ്പെടെ ചുമതലകള്‍ ചീഫ് ഒഫ് ഡിഫന്സിനായിരിക്കും.
രാജ്യത്തിന്റെ അഭിമാനമാണ് സുരക്ഷാസേനകള്‍. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി മുതല്‍ ചീഫ് ഒഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കും- മോഡി പറഞ്ഞു.
ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതാണ് ഇനി ആലേചിക്കേണ്ടത്. കശ്മീരിലെയും ലഡാക്കിലെയും ജനതയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും. പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചുനീട്ടാനും സര്‍ക്കാരിനു താത്പര്യമില്ല.
70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മു കശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും അനീതിയാണ് നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണ്. ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്താകമാനം കുടിവെള്ളം ലഭ്യമാക്കുന്നതിന് ജല്‍ ജീവന് മിഷന് നടപ്പാക്കും. ജല്‍ ജീവന് പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കി വയ്ക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
പത്ത് ആഴ്ചക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ 60 നിയമങ്ങള്‍ എടുത്തുകളഞ്ഞു. ആ നിയമങ്ങള്‍ ആവശ്യമില്ലാത്തവ ആയിരുന്നു. അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെ അവഗണിച്ചു.
Key Words: India, Narendra Modi, Army, Independence Day
COMMENTS