ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രാ പര്യവേക്ഷണ വാഹനം ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്ക...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രാ പര്യവേക്ഷണ വാഹനം ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രയാന്‍ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നത്. ദൗത്യത്തിലെ അതിസങ്കീര്‍ണമായ ഘട്ടങ്ങൡലൊന്നായിരുന്നു ഇത്.
ഇന്നു രാവിലെ 9.02നാണ് വേഗം കുറച്ച് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ ചന്ദ്രയാന്‍ കടന്നത്. ദൗത്യത്തിലെ അതിസങ്കീര്‍ണമായ പ്രക്രിയ വിജയിച്ചതായി ഐ.എസ്.ആര്.ഒ അറിയിച്ചു. ജൂലായ് 22 നാണ് പേടകം യാത്ര ആരംഭിച്ചത്. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക.
65,000 കിലോ മീറ്ററാണ് ചന്ദ്രന്റെ ആകര്‍ഷണ പരിധി. ഇതിനടുത്തേയ്ക്ക് പേടകത്തെ എത്തിച്ച ശേഷം ദ്രവ എന്ജിന് ജ്വലിപ്പിച്ച് മോട്ടോര്‍ വിപരീതദിശയില്‍ ചലിപ്പിച്ചു പേടകത്തിന്റെ വേഗം കുറയ്ക്കുകയായിരുന്നു.
പതിയെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കു കടന്ന പേടകം ചന്ദ്രനെ ഭ്രമണം ചെയ്യാനാരംഭിച്ചു. നാളെ വീണ്ടും എന്ജിന് ജ്വലിപ്പിച്ച് ഭ്രമണപഥം കുറച്ചുകൂടി ഭദ്രമാക്കും. നാസയുടെയും റഷ്യയുടെയുമെല്ലാം പല ദൗത്യങ്ങളും ഈ ഘട്ടത്തില്‍ പരാജയപ്പെട്ടുപോയിട്ടുണ്ട്.
തുടര്‍ന്ന് 28, 30,സെപ്തംബര്‍ ഒന്ന് തീയതികളില്‍ വീണ്ടും പേടകത്തെ ചന്ദ്രനോടടുത്ത ഭ്രമണപഥങ്ങളിലേക്കു മാറ്റും.
സെപ്തംബര്‍ എഴിന് രാത്രി 1.30 നും 2.30-നും ഇടയ്ക്കായിരിക്കും നിര്‍ണായക ദൗത്യം നടത്തി പേടകത്തെ ചന്ദ്രോപരിതലത്തിനു 30 കിലോമീറ്റര്‍ അടുത്തെത്തിക്കുക. തുടര്‍ന്നായിരിക്കും സേഫ് ലാന്‍ഡിങ്.
Key Words: Chandrayaan2, Lunar Mission, India, ISRO
COMMENTS