തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ പവര്‍ നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്. അടുത്ത കാലത്തായി പൊലീസിനെതിരെ ഉ...
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ പവര്‍ നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്. അടുത്ത കാലത്തായി പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവതരമാണെന്നും ഇത് ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വി.എസ് പൊലീസിന്റെ ഇപ്പോഴത്തെ പ്രവൃത്തികളെ ശക്തമായി എതിര്‍ത്തത്.
ഇപ്പോള്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗുരുതരമാണെന്നും ഈ അവസരത്തില്‍ മജിസ്റ്റീരിയല്‍ പവര്‍ കൊടുത്താല്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ണുതുറന്നു കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ എതിര്‍പ്പും ഉത്പാദകരെ മറന്നുകൊണ്ടുള്ള നിലപാടിലുള്ള എതിര്‍പ്പും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Keywords: V.S, Government, Police, Magisterial power

COMMENTS