ഇസ്രയേല്‍: ഇസ്രയേലില്‍ സെപ്തംബര്‍ 17-ാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ ഇന്ത്യന്‍...
ഇസ്രയേല്‍: ഇസ്രയേലില്‍ സെപ്തംബര്‍ 17-ാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഇസ്രയേല്‍ മാധ്യമ പ്രവര്‍ത്തകനായ അമിചായി സ്റ്റെയിന് ട്വിറ്ററിലൂടെ പുറത്തുവിട്ട ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനായി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ ശ്രമങ്ങളും ലോക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വോട്ടര്‍മാരുടെ ശ്രദ്ധയില്പ്പെടുത്തുത എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ബാനറുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരമേറ്റ നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദിച്ച ലോക നേതാവ് കൂടിയായിരുന്നു നെതന്യാഹൂ. ഇവരുടെ ബന്ധം ഇന്ത്യ - ഇസ്രായേല്‍ സമ്പത്തിക, സൈനിക, നയതന്ത്ര കാര്യങ്ങളില്‍ കൂടുല്‍ ശക്തി പകര്‍ന്നിട്ടുണ്ട്.
Keywords: Israel, Prime Minister
COMMENTS