കൊല്ലം: നീണ്ടകര പുറം കടലില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃ...
കൊല്ലം: നീണ്ടകര പുറം കടലില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹം അഞ്ചുതെങ്ങില്‍ കരയ്ക്കടിഞ്ഞു.
സഹായ് രാജിന്റെ കൂടെ ഉണ്ടായിരുന്ന ജോണ്‍ ബോസ്കോ, ലൂര്‍ഥ് രാജ് എന്നിവരുടെ വിവരം കിട്ടുന്നില്ല. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടില്‍ മൈല്‍ പടിഞ്ഞാറാണ് അഞ്ചു പേരുമായി പോയ വള്ളം തകര്‍ന്നത്. ഉടമ ഉള്‍പ്പെടെ രണ്ടു പേര് നീന്തി രക്ഷപ്പെട്ടു.
Keywords: Fisherman, Kollam, Kanyakumari, Boat Accident, Neendakara
COMMENTS