ന്യൂജന്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തില്‍. അതിനായി വ...
ന്യൂജന്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തില്‍. അതിനായി വിപണിയില്‍ ലഭ്യമായ പലതരം വിലകൂടിയ ക്രീമുകളും ലോഷനുകളും മാറി മാറി പരീക്ഷിക്കാറുമുണ്ട്.
എന്നാല്‍, സൗന്ദര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മള് ചെയ്യുന്ന ഈ പരീക്ഷണങ്ങളെല്ലാം കാലക്രമേണ ഗുണത്തേക്കാളുപരി ദോഷഫലങ്ങളാണ് നല്‍കുക എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഇവയിലടങ്ങിയിരിക്കുന്ന ആല്‍ഫ ഹൈഡ്രോക്സി ആസിഡ് പോലുള്ള രാസവസ്തുക്കള്‍ ചര്മ്മത്തില്ലധികമെത്തിയാല് ചര്‍മ്മം ചുവന്നു തടിച്ച് അലര്ജിയുണ്ടാക്കുകമാത്രമല്ല, ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും കാരണമാകും.
അതിനാല്‍ ഒരേസമയം ഒന്നിലേറെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മാറി മാറി പരീക്ഷിക്കാതെ ഒരു ഉല്‍പ്പന്നം ഉപയോഗിക്കുമ്പോള്‍ അതില്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധി വരെയൊന്ന് ക്ഷമകാണിക്കുന്നതാണ് ഉത്തമം.
Keyword: skin, fairness cream
COMMENTS