കൊച്ചി: നടി പ്രിയ വാര്യര്‍ ഗായികയാകുന്നു. രജീഷ വിജയന് നായികയായെത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലാണ് പ്രിയ വാര്യര്‍ പാടുന്നത്. കൈലാസ് മേനോ...
കൊച്ചി: നടി പ്രിയ വാര്യര്‍ ഗായികയാകുന്നു. രജീഷ വിജയന് നായികയായെത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലാണ് പ്രിയ വാര്യര്‍ പാടുന്നത്. കൈലാസ് മേനോന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പ്രിയയ്ക്കൊപ്പം പാടുന്നത് നരേഷ് അയ്യറാണ്.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവിലൂടെ ശ്രദ്ധേയായ നടിയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ അവര്‍ ഏറെ പ്രശസ്തി നേടിയിരുന്നു. പരസ്യരംഗത്തും അവര്‍ പ്രശസ്തയാണ്. ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകള്‍ പ്രിയയെ തേടി എത്തുന്നുണ്ട്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Keywords: Priya Warrier, Singer, Finals, Bollywood

COMMENTS