തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, എ.എച്...
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു പ്രഖ്യാപിക്കും.
ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേഡ്്), പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
രാവിലേ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. അതിനു ശേഷമായിരിക്കും പ്രഖ്യാപനം. സഫലം 2019 എന്ന മൊബൈല്‍ ആപ്പിലൂടെയും ഫലമറിയാം.
ഫലം ലഭിക്കുന്ന വെബ് സൈറ്റുകള്‍:
www.keralapareekshabhavan.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in
www.results.kerala.nic.in
www.prd.kerala.gov.in
www.sslchiexam.kerala.gov.in
www.thslcexam.kerala.gov.in
COMMENTS