തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി...
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ആദ്യം തന്നെ പൊലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് താന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നതായും എന്നാല്‍ അത് അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നു എല്ലാ പൊലീസുകാര്‍ക്കും സംസ്ഥാന ഇലക്ട്രല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ വീണ്ടും വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Ramesh Chennithala, Highcourt, Postal vote, Election

COMMENTS