തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന് ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തി. ഈ ...
തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകന് ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തി. ഈ അധ്യാപകന് രണ്ടു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പേപ്പര്‍ പൂര്‍ണ്ണമായി എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് മുക്കത്തിനടുത്തുള്ള നീലേശ്വരം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദാണ് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ ജയശ്രീയുടെ അന്വേഷണത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്ന കുറ്റത്തിന് സ്കൂള്‍ പ്രിന്‍സിപ്പലിനെയും പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും പരീക്ഷാ ഡെപ്യൂട്ടി ചീഫിനെയും സസ്പെന്‍ഡ് ചെയ്തു. പ്ലസ് വണ്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡയറക്ടര്‍ പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
Keywords: Plus two examination, Teacher, Kozhikode

COMMENTS