കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താത്കാലിക ചുമതല പി.ജെ ജോസഫിന്. നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനാണ് പി.ജെ ജോസഫ്. പുത...
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താത്കാലിക ചുമതല പി.ജെ ജോസഫിന്. നിലവില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനാണ് പി.ജെ ജോസഫ്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് ഈ സ്ഥാനത്ത് തുടരും.
നേരത്തെ ഇപ്പോഴത്തെ വൈസ് ചെയര്മാന് ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടര് രംഗത്തുവന്നത് വിവാദമായിരുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ.ജോയി എബ്രഹാമാണ് പി.ജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനാക്കിയ കാര്യം അറിയിച്ചത്.
അതേസമയം ചെയര്‍മാനെയും കക്ഷി നേതാവിനെയും ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും കെ.എം മാണി അനുസ്മരണ സമ്മേളനം ബുധനാഴ്ച തിരുവനന്തപുരത്തുവച്ച് നടക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
Keywords: Kerala congress (M), P.J Joseph, Chairman,

COMMENTS