തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ അടിവരയി...
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ അടിവരയിട്ടു പറയുമ്പോള്‍ ഫോട്ടോ ഫിനിഷെങ്കിലും കുമ്മനത്തിന് നേരിയ മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് സര്‍വേ ഫലം.
കുമ്മനത്തിന് 37 ശതമാനം വോട്ടും ശശി തരൂരിന് 34 ശതമാനം വോട്ടുമാണ് മാതൃഭൂമിയുടെ പ്രവചനം. മുന്‍ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന് കേവലം 26 ശതമാനം വോട്ടിലൊതുങ്ങുമെന്നും പ്രവചനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപിക്കപ്പെട്ട ബന്നറ്റ് എബ്രഹാം 28 ശതമാനത്തിനു മുകളില്‍ വോട്ടു പിടിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
മനോരമ ന്യൂസിന്റെ പ്രവചനത്തിലും സി ദിവാകരന് മൂന്നാം സ്ഥാനത്തു തന്നെയാണ്. കുമ്മനവും ശശി തരൂരും തമ്മിലുള്ള അകലം ഒരു ശതമാനം വോട്ടിന്റേതു മാത്രമാണെന്നും എക്സിറ്റ് പോള്‍ പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെക്കാള്‍ രണ്ടു ശതമാനം വോട്ട് അധികം നേടിയാണ് കുമ്മനം വിജയിച്ചത്. ഇക്കുറി പക്ഷേ, തീരമേഖലയില്‍ വന്‍ പോളിംഗ് നടന്നതിനാലാണ് ശശി തരൂരിന്റെ വിജയം ഫോട്ടോ ഫിനിഷെന്നു പറയേണ്ടിവരുന്നതെന്നും മനോരമ പറയുന്നു.
ഇതേസമയം, ആറ്റിങ്ങലിലും കൊല്ലത്തും രണ്ടു സര്‍വേകളും സിറ്റിംഗ് എംപിമാരായ എ സമ്പത്തിന്റെയും എന്‍കെ പ്രേമചന്ദ്രന്റെയും വിജയം ഉറപ്പിച്ചു പറയുന്നു.
Keywords: Kummanam Rajasekharan, BJP, CPI, CPM, Shashi Tharoor, C Divakaran
COMMENTS