ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം മൂന്നാം ഘട്ടത്തിന് തുടക്കമായി. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം മൂന്നാം ഘട്ടത്തിന് തുടക്കമായി. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളിലെ പോളിംഗാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ തന്നെ മിക്ക സ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. രാഹുല്‍ വയനാട്ടിലും അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിലുമാണ് ജനവിധി തേടുന്നത്. കേരളത്തില്‍ 20 സീറ്റുകളിലേക്കുള്ള പോളിംഗ് ഇന്ന് നടക്കും.
ഏഴു ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പിലെ വലിയ ഘട്ടമാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആകെ 1640 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 210770 പോളിംഗ് ബൂത്തുകളിലായി 18.85 കോടി വോട്ടര്‍മാരാണ് ഇന്ന് കേരളത്തെ കൂടാതെ ഗുജറാത്ത് ഗോവ എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ലോക്സഭാ സീറ്റുകളിലേക്കും ഇന്ന് വിധിയെഴുതുന്നത്.
കര്‍ണാടകത്തില്‍ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്നു നടക്കും. കര്‍ണാടകത്തിലെ മൊത്തം സീറ്റുകളിലും പോളിംഗ് ഇന്നു പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ മാറ്റിവച്ച ത്രിപുര ഈസ്റ്റ് സീറ്റിലേക്കുള്ള പോളിംഗ് ഇന്നാണ്.
ജമ്മു കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ മൂന്നു ഘട്ടമായി നിശ്ചയിച്ചിട്ടുള്ള വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടവും ഇന്ന് നടക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു മണ്ഡലത്തില്‍ മൂന്ന് ഘട്ടമായി പോളിംഗ് നടത്തുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ തന്നെയാണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലേക്ക് മാറ്റാന്‍ കാരണമായത്.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ, ജനതാദള്‍ നേതാവ് ശരത് യാദവ് തുടങ്ങിയവരെല്ലാം ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.
Keywords: India, Kerala, Loksabha Polling
COMMENTS