തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരു പറയാന്‍ പോലുമാവാത്തതു ഗതികേടാണെന്നും ജനം ഇതിനു വോട്ടിലൂടെ മറു...
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരു പറയാന്‍ പോലുമാവാത്തതു ഗതികേടാണെന്നും ജനം ഇതിനു വോട്ടിലൂടെ മറുടപടി കൊടുക്കുമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് സുരേഷ് ഗോപിയോടു വരണാധികാരിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് ആലോചിച്ച് പാര്‍ട്ടി മറുപടി നല്‍കും. ഭക്തന്റെ ഗതികേടാണ് ഇഷ്ട ദേവന്റെ പേര് പറയാന്‍ കഴിയാതെ വരുന്നത്. ഇതെന്ത് ജനാധിപത്യമാണ്? ജനം ഇതിനു മറുപടി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വെള്ളിയാഴ്ച തേക്കിന്‍കാട് മൈതാനത്തെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നോട്ടീസ് നല്കാന് കാരണമായത്.
സുരേഷ് ഗോപിക്ക് നോട്ടീസ് കൊടുത്ത കളക്ടര്‍ക്ക് വിവരക്കേടാണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന് പറഞ്ഞു. ശബരിമല പ്രശ്നം പിണറായി സര്‍ക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്.
ഇതു തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു പറഞ്ഞാല്‍ അതു വിവരക്കേടാണ്. ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് എതിര്‍ത്താലും ജനങ്ങള്‍ക്കു മുമ്പാകെ ഉയര്‍ത്തിക്കാട്ടും.
ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. അത് ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണന് പറഞ്ഞു. കളക്ടര്‍ അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
''തൃശിവപേരൂരുകാരുടെ മുന്നില്‍ വരുമ്പോള്‍, ഞാന്‍ കേരളത്തിന്റെ ഒരു പരിഛേദത്തിനോടാണ്, ശബരിമലയുടെ പഞ്ചാത്തലത്തില്‍ വോട്ടിനുവേണ്ടി അപേക്ഷിക്കുന്നത്. എന്റെ അയ്യന്, എന്റെ അയ്യന്, നമ്മുടെ അയ്യന്, ആ അയ്യന് എന്റെ വികാരമാണെങ്കില്‍, ഈ കിരാതസര്‍ക്കാരിനുള്ള മറുപടി തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല, ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍ അത് അലയടിപ്പിച്ചിരിക്കും. അതുകണ്ട് ആരും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളും കൂട്ടിനു വേണ്ട. മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അതുകൊണ്ട് എന്റെ പ്രചാരണ വേളകളില്‍ ശബരിമല ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവടെ.'' ഇിതായിരുന്നു തേക്കിന്‍കാട് മൈതാനിയില്‍ സുരേഷ് ഗോപിയുടെ പ്രസംഗം.
തേക്കിന്‍കാട് മൈതാനിയില്‍ ഏപ്രില്‍ അഞ്ചിന് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ വീഡിയോ കളക്ടര്‍ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്കു നോട്ടീസ് കൊടുത്തിരിക്കുന്നത്.
Keywords: Sabarimala, Lord Ayyappa, Suresh Gopi, TV Anupama
COMMENTS