ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍...
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ നാല് സീറ്റ് നല്കാന് കോണ്‍ഗ്രസ് ഒരുക്കമാണെന്നും സഖ്യത്തിനുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നു തന്നെ കിടക്കുകയാണെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിലാണ് ആം ആദ്മിയുമായി സഖ്യത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ് പക്ഷേ സമയം കടന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്നും രാഹുല്‍ പറയുന്നു.
ഇതുവരെ ആംആദ്മിയും ആയുള്ള സഖ്യത്തെക്കുറിച്ച് രാഹുല്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. ഇപ്പോഴത്തെ പ്രതികരണം അദ്ദേഹം സഖ്യം ആഗ്രഹിക്കുന്നു എന്ന് അടിവരയിടുന്നു. ആംആദ്മിയെ സഖ്യത്തില്‍ എടുക്കുന്നതില്‍ പിസിസി അധ്യക്ഷ ഷീലാ ദീക്ഷിതാണ് ഏറ്റവും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നത്. ആം ആദ്മിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് ഭാവിയില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഷീലാദീക്ഷിതിന്റെ വാദം. ഷീലയെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ ആം ആദ്മി വഹിച്ച പങ്ക് അവര്‍ക്ക് കെജരിവാളിനോട് വിദ്വേഷത്തിന് കാരണവുമാണ്.
പഞ്ചാബിലും ഹരിയാനയിലും കൂടി സഖ്യത്തിന്റെ ഭാഗമാക്കിയാല്‍ മാത്രമേ ഡല്‍ഹിയില്‍ ഒത്തുതീര്പ്പിനുള്ളൂ എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി. ഇതാണ് സഖ്യം യാഥാര്ത്ഥ്യമാകാത്തതിനുള്ള കാരണവും. ഇന്ന് രാഹുല്‍ നടത്തിയ പരാമര്‍ശത്തിന് ആം ആദ്മി തലവന്‍ കെജരിവാള്‍ കയ്യോടെ തന്നെ മറുപടിയും നല്‍കിയിട്ടുണ്ട്. ബിജെപിയെ സഖ്യത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് രാഹുല്‍ എപ്പോഴും പറയുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തി എപ്പോഴും ബിജെപിക്ക് അനുകൂലമാണ്.
സഖ്യത്തിന് വിഘാതം നില്ക്കുക വഴി വിവിധ സംസ്ഥാനങ്ങളില്‍ വോട്ടുകള്‍ ഭിന്നിക്കുകയും അതിന്റെ ഗുണം ബിജെപിക്ക് ലഭിക്കുകയുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. രാഹുലിന്റെ ഇപ്പോഴത്തെ ട്വീറ്റും ജനങ്ങളെ ജനശ്രദ്ധ തിരിക്കാന്‍ മാത്രമുള്ളതാണെന്നും കെജരിവാള്‍ ആരോപിച്ചു.
Keywords: Loksabha Polls, Rahul Gandhi, Aam Admi Party, Arvind Kejriwal
COMMENTS