വര്‍ക്കല: കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍ അനുസ്മരണ ചടങ്ങ് ഏപ്രില്‍ ഏഴ് ഞായറാഴ്ച വൈകുന്നേരം നാലിന് പകല്‍ക്കുറി എംകെകെ നായര്‍ സ...
വര്‍ക്കല: കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍ അനുസ്മരണ ചടങ്ങ് ഏപ്രില്‍ ഏഴ് ഞായറാഴ്ച വൈകുന്നേരം നാലിന് പകല്‍ക്കുറി എംകെകെ നായര്‍ സാംസ്കാരിക കേന്ദ്രത്തില്‍ വര്‍ക്കല എംഎല്‍എ വി ജോയി നിര്‍വഹിക്കും.
ഗുരു ചെങ്ങന്നൂര്‍ സ്മാരക കഥകളി അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ മടവൂര്‍ വാസുദേവന്‍ നായരുടെ സഹധര്‍മിണി സാവിത്രി അമ്മയ്ക്ക് ആദ്യ പ്രതി നല്കി ഡോ. പി വേണുഗോപാലന്‍ സ്മരണിക പ്രകാശനം ചെയ്യും. പ്രൊഫ. കുമ്മിള്‍ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്മരണിക എഡിറ്റര്‍ കെ.ആര്.ആര് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
അനുസ്മരണ സമ്മേളനത്തില്‍ പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ള, ഡോ. കണ്ണന്, കലാമണ്ഡലം രാജശേഖരന്, കലാഭാരതി രാജന്, എംകെ ശിവദാസന്‍ നായര്‍, ഡോ. ബി രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും.
വൈകിട്ട് 6.30 മുതല്‍ കലാഭാരതി കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി ഉണ്ടായിരിക്കും. വൈകിട്ട് മൂന്നു മണിക്ക് കഥകളി ആസ്വാദന കഌസ് നടത്തും.
COMMENTS