കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി (86) അന്തരിച്ചു. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ ...
കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി (86) അന്തരിച്ചു. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാണിയുടെ രോഗ നില വൈകുന്നേരത്തോടെ ഗുരുതരമാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
ശത്രുക്കളും മിത്രങ്ങളുമെല്ലാം മാണിസാര്‍ എന്നു വിളിക്കുന്ന കെഎം മാണിയുടെ വിയോഗത്തിലൂടെ മദ്ധ്യകേരള രാഷ്ട്രീയത്തിലെ അതികായനെയാണ് നഷ്ടമായിരിക്കുന്നത്.
നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവെന്ന ബഹുമതിക്കും അര്‍ഹനാണ്. കുട്ടി അമ്മയാണ് ഭാര്യ. മക്കള്‍: ജോസ് കെ.മാണി, എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി.
മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന് മാണിയുടെയും ഏലിയാമ്മയുടെയും മകനാണ്. 1933ലാണ് ജനനം. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1959ല്‍ കെപിസിസി അംഗമായി. 1964ല്‍ കോട്ടയം ഡിസിസി സെക്രട്ടറിയായി. അതേവര്‍ഷം അന്തരിച്ച പി.ടി. ചാക്കോയോടു പാര്‍ട്ടി അനീതി കാട്ടിയെന്ന് ആരോപിച്ച് കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു. അക്കൂട്ടത്തില്‍ മാണിയുമുണ്ടായിരുന്നു. കോട്ടയം ഡിസിസി ഏതാണ്ട് പൂര്‍ണമായും കേരള കോണ്ഗ്രസിലെത്തിയെന്നു പറയാം.
1965ല്‍ പാലാ നിയോജകമണ്ഡലത്തില്‍ മാണി മത്സരിച്ചു ജയിച്ചു. അതില്‍ പിന്നെ ആരും പാലായില്‍ ജയിച്ചിട്ടില്ല. ആഭ്യന്തരം, ധനകാര്യം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്ഛക്തി വകുപ്പുകളില്‍ മന്ത്രിയായി.
Keywords: KM Mani, Kerala Congress
COMMENTS