ലക്‌നൗ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ...
ലക്‌നൗ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലാണ് ഉത്തര്‍പ്രദേശിലെ അംരോഹയില്‍ നിന്നും ഹസിനെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടി ജാമ്യത്തില്‍ വിച്ചയച്ചു.
നേരത്തെ മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഷമിക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നും കാട്ടിയാണ് ഹസിന്‍ പരാതി നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം ഷമിയുടെ വീട്ടില്‍ ഹസിന്‍ മകളുമായെത്തുകയും ബന്ധുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇത്തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
എന്നാല്‍ താന്‍ തന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ് ചെന്നതെന്നും ഷമിയുടെ കുടുംബം തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും പൊലീസും അവര്‍ക്ക് കൂട്ടുനിന്നെന്നുമാണ് ഹസിന്റെ ആരോപണം.
Keywords: Muhammad Shami, Wife Hasin Jahan, Arrested, Police

COMMENTS