ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് സാധ്യത. സഖ്യനീക്കത്തിന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തില്‍ പാര്‍ട്ടി അധ്യക്ഷ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് - ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് സാധ്യത. സഖ്യനീക്കത്തിന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ ഡല്‍ഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത്, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്ക് രാഹുല്‍ അനുമതി നല്‍കിയത്.
ഡല്‍ഹിയില്‍ ആകെയുള്ള ഏഴു സീറ്റില്‍ നാലു സീറ്റില്‍ ആം ആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് നിലവിലെ ധാരണയെന്നാണ് സൂചന.
ഡല്‍ഹിക്കൊപ്പം ഹരിയാനയിലും സഖ്യം വേണമെന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹരിയാനയിലെ പത്ത് സീറ്റില്‍ ഒന്ന് വിട്ടു കിട്ടണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. ഇത് കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലാണ്.
Keywords: Congress, AAP, Delhi, Hariyana, Rahul Gandhi

COMMENTS